പോവല്ലേ നീ ..!!

പോവല്ലേ നീ ..!!

വിട്ടകന്നു പോകരുതേ നീ ഇപ്പോളി
മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല
വസന്തം പകര്‍ന്നു തന്നു നീ
മകരന്ദംപടര്‍ന്നു കയറട്ടെ  സിരകളിലായി

സന്ധ്യാ ദീപം തെളിയട്ടെ എന്‍
ഹൃദയ താള ത്തില്‍ ലയിക്കട്ടെ
ഞാന്‍ അല്‍പ്പംകൂടി നിന്‍ സാമീപ്യമറിയട്ടെ
സ്വച്ചന്ന വായുവോന്നു ശ്വസിക്കട്ടെ

വിട്ടകന്നു പോകരുതേ നീ ഇപ്പോളി
മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല
നിന്നെ  കെട്ടും കൊതി തിര്‍ന്നില്ല
എന്‍ ഹൃദയ രാഗം നീ കേട്ടതില്ലേ

നക്ഷത്രങ്ങളൊക്കെ  തിളങ്ങുന്നുവല്ലോ
വിളക്കുകള്‍ തെളിഞ്ഞതില്ലയിപ്പോള്‍
എന്റെ വഴികള്‍  മുടക്കല്ലേ
വിട്ടകന്നു പോകരുതേ നീ ഇപ്പോള്‍

മോഹങ്ങളൊക്കെ നല്‍കി നീ
ദാഹങ്ങളൊക്കെ നല്‍കി നീ
വിട്ടകന്നു പോകരുതേ നീ ഇപ്പോളി
മനസ്സ് നിറഞ്ഞു ഒന്ന് മിണ്ടിയതുമില്ല

സ്നേഹത്താല്‍ പറഞ്ഞ വാക്കുകളൊക്കെ
മനസ്സിലാക്കാതെ നീ പോവുകയോ
മറഞ്ഞിരുന്നു എന്നെ വിഷമിപ്പിക്കല്ലേയീ വിധം
നിനക്കായി മാത്രം ജീവിപ്പുയി ഇരുളടഞ്ഞ വേദിയില്‍
വെളിച്ചമായി സദാ നീ വന്നു നിന്നിടെ ണമേ.....!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “