ഓര്‍മ്മകളില്‍ ......

ഓര്‍മ്മകളില്‍ ......


ഓര്‍മ്മ  പുസ്തകത്തില്‍
കളഞ്ഞു പോയൊരെന്‍
ഏടും ഏലുകയും താണ്ടി

അന്നത്തെ അന്നത്തിന്‍
വകക്കായി   മഴയും  വെയിലും
മറന്നു ജീവിത യാത്രയില്‍

കിളിപാടും രാവിന്റെ
നിഴലോലും മഞ്ഞിന്റെ
കുളിരകലും കരവലത്തിലോതുങ്ങി

മിടിക്കും  ഹൃദയതാളത്തിന്‍
ലഹരിയിലായി മനം കണ്ടൊരു
കനവിന്റെ മിഴിയില്‍

ചെറു പുഞ്ചിരിയായ്‌
മൃദു ദലസ്പര്‍ശ സുഖം
ലാഖമായി പാറി പറന്നകലും

തൂവല്‍ പക്ഷിയായി
സ്നേഹം സുഖം
അനുഭൂതിയായി പടര്‍ന്നു

എവിടെ ഇന്ന്‍ അകലെ
നിന്‍ വരവിന്‍
നോവിന്‍ മധുരം നുകരാന്‍

മൗനം പൂക്കും
താഴ്വാരങ്ങളില്‍
നിന്‍ മണമറിയുന്നു

എന്തെ ഉറക്കമില്ലേ കണ്ണേ
ഞാനോ  ഉണര്‍ന്നു
നിന്‍ മൊട്ടിട്ട പുഞ്ചിരി പകല്‍..

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “