സാമീപ്യത്തിനായി
സാമീപ്യത്തിനായി
മാഞ്ഞു പോയൊരെന്‍
പുഞ്ചിരി നിന്‍ ചുണ്ടത്തു
കണ്ടപ്പോള്‍ സന്തോഷമേറെ..!!
കിളിപാടും പാട്ടിന്റെ
ഈണത്തില്‍ നീ ശ്രുതിമീട്ടി
എന്നില്‍ ഉണര്‍ത്തിയില്ലേ
അനുരാഗത്തിന്‍ സംഗീതം
എന്‍ വിരല്‍തുമ്പില്‍
വന്നു അക്ഷര പൂവായി
ഏകാന്തതയുടെ
ചുംബര ചൂരിലും ചൂടിലും
എന്നെ മറന്നങ്ങു
നിന്നിലലിഞ്ഞു
സിരകളില്‍ സ്വപ്നത്തിന്‍
ലഹരിയായി മയങ്ങി
മിഴികളില്‍ സൂരാംശു
മുത്തമിട്ടുണര്‍ത്തി
തിരഞ്ഞു ഞാന്‍ നിന്നെ
മറഞ്ഞയകന്നോ
നഷ്ട വസന്തത്തിന്‍
ശീതള ഛായില്‍
നൊമ്പര മേറ്റ്
മൗനിയായി
വല്‍മീകത്തില്‍
നിന്‍ വരവും കാത്തു
തപസ്സിനി എത്രനാള്‍
തുടരണമെന്നറിയാതെ ..!!
മാഞ്ഞു പോയൊരെന്‍
പുഞ്ചിരി നിന്‍ ചുണ്ടത്തു
കണ്ടപ്പോള്‍ സന്തോഷമേറെ..!!
കിളിപാടും പാട്ടിന്റെ
ഈണത്തില്‍ നീ ശ്രുതിമീട്ടി
എന്നില്‍ ഉണര്‍ത്തിയില്ലേ
അനുരാഗത്തിന്‍ സംഗീതം
എന്‍ വിരല്‍തുമ്പില്‍
വന്നു അക്ഷര പൂവായി
ഏകാന്തതയുടെ
ചുംബര ചൂരിലും ചൂടിലും
എന്നെ മറന്നങ്ങു
നിന്നിലലിഞ്ഞു
സിരകളില്‍ സ്വപ്നത്തിന്‍
ലഹരിയായി മയങ്ങി
മിഴികളില്‍ സൂരാംശു
മുത്തമിട്ടുണര്‍ത്തി
തിരഞ്ഞു ഞാന്‍ നിന്നെ
മറഞ്ഞയകന്നോ
നഷ്ട വസന്തത്തിന്‍
ശീതള ഛായില്‍
നൊമ്പര മേറ്റ്
മൗനിയായി
വല്‍മീകത്തില്‍
നിന്‍ വരവും കാത്തു
തപസ്സിനി എത്രനാള്‍
തുടരണമെന്നറിയാതെ ..!!
Comments