കുറും കവിതകള്‍ 471

കുറും കവിതകള്‍  471


വിരലുകളില്‍
തുള്ളിക്കളിക്കും
ജീവിതമെന്ന പാവക്കളി ..!!


തിരവന്നു തീരത്തടിച്ചു
അകലുന്നത് പോല്‍
സുഖദുഃഖങ്ങള്‍ ജീവിതത്തില്‍ ..!!

അവന്‍ വന്നെന്നറിഞ്ഞു
മഴയേയും  മറന്നു ഓടുന്നു .
പ്രണയമേ നിന്റെ ഒരു ശക്തിയേ..!!

ഉടയാതെ വിരലുകള്‍
മെനയും മണ്ണിന്‍ പശപ്പില്‍
തീര്‍ക്കും ജീവന സ്വപ്നം നീ

ഉരുളുന്ന ചക്രങ്ങള്‍
പൊങ്ങി വരും മോഹങ്ങള്‍.
കൊത്തിപ്പെറുക്കുന്നു കൊറ്റികള്‍ ..!!

ചുമലില്‍ ബാഗും
കയ്യില്‍ കടലാസുകെട്ടും
കനേഷുമാരിക്കായി  വീടുതെണ്ടല്‍..!!

തട്ടിയുടഞ്ഞ
മണ്ണിന്‍ കുനകള്‍
ഓര്‍മ്മയില്‍ ബാല്യം


ശിശിര ശിബിരം...
ഭക്ഷണം പാകംചെയ്യുന്നു .
നിലാവെട്ടത്താല്‍

ചന്ദ്രനുദിച്ചു...
ബസ്കെറ്റ് ബാള്‍
വളയം വിട്ടു വഴുതി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “