കുറും കവിതകള്‍ 487

കുറും കവിതകള്‍ 487

അസ്തമനത്തില്‍
മൗനം കൂടുകുട്ടുന്നു .
എവിടെയൊരു പല്ലിചൊല്ലി ..!!

വ്യാമോഹങ്ങളുടെ തീരങ്ങളില്‍
തലയെടുത്തു നില്‍ക്കുന്നു .
സ്വപ്ന സന്ധ്യ ..!!

നിഴലുകളുടെ
മരീചികയില്‍.
വെയിലേറ്റ ഒട്ടകപ്പട ..!!

നിലാകീറിനു താഴെ
വരണമാല്യം തീര്‍ക്കുന്നു .
ദേശാന്തരഗമനം ..!!

ജീവിത വഴിയില്‍
നിലനില്‍പ്പിന്‍ കയങ്ങള്‍.
വലകണ്ണുകളില്‍ ഉടക്കി ..!!

ഇടിമുഴക്കങ്ങളുടെ
ഗര്‍ജ്ജനങ്ങളില്‍ നിന്നും
അതിജീവനത്തിന്‍ പലായനം ..!!

പൈദാഹങ്ങളുടെ നടുവില്‍ .
ഇണയുടെ തുണകാത്തൊരു
വിരഹ ഗാനം ..!!

ദുഃഖത്തിന്‍ മുള്‍മുനയില്‍
ഇണയയുടെ തുണ
കരയറ്റുന്നു ജീവിതം ..!!

ഏകാദശി വിളക്കുകള്‍
കണ്മിഴിച്ചു.
മനം ആനന്ദത്തില്‍ ..!!

ധവള പുഷ്പങ്ങള്‍
വിരിഞ്ഞു.
മാസ്മരിക ഗന്ധം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “