കുറും കവിതകള്‍ 478

കുറും കവിതകള്‍ 478

സന്ധ്യയുടെ ദുഃഖം
ചുമലിലേറ്റി.
പുഞ്ചിരിമായാതെ ജീവിതങ്ങള്‍ ..!!

മിഴിചിമ്മുന്നു
വിശപ്പിന്‍ കാത്തിരുപ്പ്
ഒടുങ്ങാത്ത ദുഃഖം ..!!

നടത്തുന്നു നല്ലിടയന്‍
പുല്ലുനിറഞ്ഞ പാതയില്‍
മൂളികൊണ്ട് സ്തുതി ഗീതങ്ങള്‍ ..!!

കടലിന്റെ സംഗീത
ലഹരിയില്‍ മുങ്ങി .
ഒരു കുടക്കീഴില്‍ ..!!

വിശപ്പിന്റെ
നീളുന്ന കരങ്ങള്‍ ..!!
മഴ ആര്‍ത്തിയോടെ വീണ്ടും ..!!

അബരത്തിന്‍
ഭംഗി ചെമ്പരത്തിയില്‍ .
നൊമ്പരമേറ്റ്  മനം..!!

ഇലയില്ലാമരത്തില്‍
മൗനം കൂടുകൂട്ടി.
വിരഹാര്‍ദ്ര  മനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “