വാടിയ നോവ്

വാടിയ നോവ്




ചുണ്ടോടടുക്കുന്ന
ചഷകങ്ങള്‍ക്ക്
വഴിമാറി കൊടുക്കുന്നു

ഉറക്കാത്ത കാലുകളുടെ
ഉണരാത്ത രാത്രി ബോധാങ്ങളുടെ
ഉറയില്ലാ സമരങ്ങളുടെ

പുണരലുകളില്‍
പുതുനാമ്പിട്ട
പുതുവത്സരം

കാത്തു നില്‍പ്പുകളുടെ
കുഞ്ഞു മഞ്ചിര സ്വനങ്ങള്‍
കൊഞ്ചലുകള്‍ക്ക് കാക്കുന്നു

വീണുടഞ്ഞ തകര്‍ന്നൊരു
വിഷാദ സ്വപനങ്ങളുടെ
വിരഹ നൊമ്പരത്തിന്‍  ഇടയില്‍

വാക്കുകള്‍ക്ക് ചോരയുടെയും
വൃണത്തിന്റെയും ഗന്ധം
വഴുതി അകന്ന കവിത പോല്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “