കുറും കവിതകള്‍ 457

കുറും കവിതകള്‍ 457

തേച്ചുതേച്ചു
മണസോപ്പു തീര്‍ന്നു .
മനസ്സിലെ അഴുക്കു മായുന്നില്ല ..!!

ഏറെ തേടുന്നു
ചരമകുറിപ്പുകളില്‍
സായന്തന പത്രവായന ..!

തിരുമിറ്റാം കോട്
കല്‍പ്പടവിറങ്ങി.
കാല്‍ നനച്ചു മനസുഖം ..!!

പടിഞ്ഞാറെ ചക്രവാളത്തില്‍
ചേക്കേറിയ സൂര്യനൊപ്പം
ദേശാടനകിളികളും ..!!

അസ്തമിച്ച ബാല്യം
കിഴക്കുദിക്കില്ലല്ലോ
നഷ്ടദിനങ്ങളുടെ  ഓര്‍മ്മയില്‍ .!!

ഇനിയെന്തൊക്കെ
കാണണമീ ജീവിതത്തില്‍
പൂര്‍ണ്ണത്രയേശാ ..!!

അസ്തമന മാനം നോക്കി
ചേക്കേറും മുന്‍പേ
ഒരു പ്രാര്‍ത്ഥിക്കല്‍..!!

പടികളേറി
തോള്‍സഞ്ചിയുമായി കവി .
ജീവിത കവിത..!!

ഊരകത്തമ്മയുടെ
തിടമ്പുമായി കൊമ്പന്‍.
കൈ കൂപ്പി മനമാനന്ദത്തില്‍ . 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “