കുറും കവിതകള്‍ 470

കുറും കവിതകള്‍ 470

പരിഭവിച്ചും പങ്കുവച്ചും
 പിരിഞ്ഞ സ്കൂള്‍ വഴികളിന്നു.
 ഓര്‍മ്മയിലെ വളപ്പൊട്ടുകള്‍ ..!!

ഏകാന്തതയുടെ
കനല്‍ വഴിയില്‍
കാത്തിരിപ്പിന്‍ നൊമ്പരം ..!!

ഇണപിരിഞ്ഞ
ദുഃഖം ഒഴുകി നടന്നു .
വള്ളിയറ്റ   ചെരുപ്പ്  ..!!


മറവിയുടെ ചെപ്പില്‍ നിന്നും.
കേട്ടെഴുത്ത് കുട്ടത്തില്‍
കണ്ടെഴുത്ത് ..!!


പാതാളകരണ്ടി തേടുന്നു .
കൈവിട്ടു പോയ
തോട്ടിയും കയറും ..!!

പ്രണയം കലഹം
ഏകാന്തതയെന്നിവകള്‍
ഏവര്‍ക്കും അനുഭവയോഗ്യം ..!!

ദൂതിന്‍ ദൗത്യം
കണ്ണന്റെ കണ്ണുകളില്‍ .
ആട്ടക്കളത്തില്‍ തിരനോട്ടം ..!!

കൈയ്യില്‍ കിട്ടിയാല്‍ വിടാതെ
ഏറെ പേരുണ്ട്
അവരാണ് മൈക്കാസുരന്മാര്‍ ..

ഇരുളിന്‍  വഴിയില്‍
തിളങ്ങി പ്രകാശം .
കണ്ണുകളില്‍ ഭീതി ..!!

പാലുകാരിയും
മീന്‍കാരനെയും കാത്തു
പടിക്കല്‍ ചക്കി പൂച്ച ...!!


കണ്ണോടിക്കുന്നു പത്രത്തില്‍
പിഞ്ചു കണ്ണുകള്‍ .
അവധിക്കായി ...!!

തണുപ്പിന്‍
കരാളനമേറ്റ്
ദിനരാവുകള്‍ തള്ളുന്നവര്‍

ഒടിഞ്ഞ കുട
പിഞ്ചു മനം തേങ്ങി .
മഴ പെയ്യ്തു കൊണ്ടേ ഇരുന്നു ..!!

നദി കാണാന്‍
ആശയോടെ എത്തി.
കുരുന്നുകള്‍ മൂക്ക് പിടിക്കുന്നു

നദി കാണാന്‍
ആശയോടെ എത്തി.
കുരുന്നുകള്‍ മൂക്ക്പൊത്തുന്നു

സ്വയമില്ലാതയാലും
അന്യനു ഉപകാരമേകുന്നു.
മെഴുകുതിരി ..!!

മുകില്‍മാലകള്‍
പെയ്തൊഴിയാനൊരുങ്ങുന്നു
സുഖ ദുഃഖങ്ങള്‍ മണ്ണില്‍ ..

''ചലച്ചിത്രഗാനം കഴിഞ്ഞു
ഇനി കണ്ടതും കേട്ടതും കേള്‍ക്കാം''
ആകാശവാണിയിന്നു അന്യം..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “