കുറും കവിതകള്‍ 499

കുറും കവിതകള്‍ 499

കല്‍മണ്ഡപത്തിലൊരു
തിരി ഏകമായി .
നിലാവത്തെരിയുന്നു !

അന്തിതിരിയുമായി
ഒരമ്പിളിമുഖം.
ഇളം കാറ്റില്‍ അണയാതെ ..!!

മുറിവേറ്റ മേഘങ്ങള്‍
പരിഭവ ചാറ്റല്‍
ജാലകത്തിലുടെ എറിച്ചില്‍ ..!!

വരണ്ടു കീറിയ
ഭൂമിയില്‍.സ്വാന്തനമായ്‌.
മിഥുന പ്രണയ മഴ..!!

സഞ്ചിത ദുഃഖ പോഴിയിച്ചു
എന്‍ ജാലക ചില്ലില്‍.
വഴുതിയകന്നു തുലാമഴ..!!


ജാലക വാതിലരികെ
നേർത്ത മഴ ....
കൊലുസ്സിന്‍ കിലുക്കം ..!!


അക്ഷര യാത്രകളിലെ
കനല്‍ചിന്തകളില്‍
എന്റെ മഴജാലകം തുറന്നിട്ടു..!!

കാത്തുനില്‍പ്പിന്റെ
ചാറ്റലില്‍ നനവില്‍.
പ്രണയ പനി..!!

മുളം കമ്പില്‍ കെട്ടിയിട്ട്
ഓളങ്ങളില്‍പ്പെട്ട വഞ്ചികള്‍
പരിഭവം പറച്ചില്‍ ..!!

ഓരോ വരികളും
ഒറ്റപ്പെടലിന്‍റെ നോവ്‌ ..
ശൈത്യകാല മഴ..!!

Comments

Cv Thankappan said…
നല്ല കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “