Saturday, November 28, 2015

പകര്‍ന്നാട്ടം ...!!

പകര്‍ന്നാട്ടം ...!!അരുതായിമയുടെ
നിഴലില്‍ ചിത്രങ്ങള്‍
നിലാവില്‍ നിറഞ്ഞ

ചഷക ചുംബനങ്ങളുടെ
കമ്പനം കൊണ്ട്
ലഹരി നിറഞ്ഞ

വിശപ്പിന്റെ വിളികള്‍
താഴ് വാരങ്ങള്‍ തേടി
അഗ്നിയുടെ പടര്‍പ്പുകള്‍

വഴിതാരയുടെ നേര്‍നടത്തം
സൗഗന്ധിക ഗന്ധം നയിച്ചു
വേദനകളുടെ രണ്ടാമൂഴം

ശപഥങ്ങള്‍ മറന്നു
വഴുവഴുപ്പുകള്‍
തളര്‍ന്ന നിദ്ര

സ്വപ്നങ്ങളുടെ
ഘോഷയാത്രകളില്‍ നിന്നും
വീണ്ടും ഉണര്‍വുകള്‍

പ്രദിക്ഷണ കല്ലില്‍
കാലുതട്ടി വേദനിച്ചുവോ
കണ്ണുകളുടെ ഇടച്ചിലില്‍

ആറാട്ട്‌ കഴിഞ്ഞു
വിശപ്പിന്‍ വേട്ടകള്‍
തുടര്‍ന്നു കൊണ്ടേയിരുന്നു

No comments: