കുറും കവിതകള്‍ 477

കുറും കവിതകള്‍ 477


സ്വപ്നത്തണലിൽ
നങ്കൂരമിട്ടു സന്ധ്യ.
ഇരുളിന്‍ ചേക്കേറ്റം ..!!

കടൽക്കാറ്റെറ്റു
സുഖ ദുഖങ്ങള്‍ക്കു
ആശ്വാസം ..!!

മഞ്ഞു പെയ്തു
മനസ്സിലെ മോഹം.
കടവത്തെ തോണിയേറി ..!!

മധുരിക്കും ഓർമ്മകൾ
ഈ കൃസ്തുമസ് ദിവ്യം
പ്രതീക്ഷയാൽ തിളങ്ങുന്നുണ്ട് ഭാവികാലം  ..!!

നിന്നെ  കാത്തിരിക്കുന്നു.
കൈത്തണ്ടയില്‍ കിടന്നൊന്നു
കിലുങ്ങിചിരിക്കാന്‍ ..!!

കണ്ണാരം പൊത്തി
കളിച്ചോരെന്‍ ഓര്‍മ്മകള്‍
വീണ്ടുമാ മുറ്റത്ത്‌ എത്തിച്ചിരുങ്കില്‍ ..!!

കാറ്റാടിക്കും പീപ്പിക്കുമായി
എത്രവട്ടം കരഞ്ഞതാ .....
ഇന്നു ഓര്‍ക്കുമ്പോള്‍ ....!!

പിഞ്ചു വയറുകള്‍
വിശപ്പിന്‍ രാഗം മൂളുന്നു.
എന്തൊരു ക്രൂരത ..!!

സന്ധ്യമയങ്ങുന്നു
പ്രാരബ്ദത്തിന്‍
ചുമടും താങ്ങി ജീവിതം ..!!

ഉടഞ്ഞു പോകാതെ
ഓലംകൂട്ടി താങ്ങി നടക്കുന്നു.
ഭാരമീ  ജീവിതം ..!!

ഒറ്റക്ക് തുഴഞ്ഞിട്ടും
മറുകര എത്താത്തോരി
ജീവിതമെന്ന കടത്തുതോണി

വേദനകളെ
അറുതി വരുത്തുന്നു
കഴുത്തരിഞ്ഞു കൊടുത്തിട്ട് ..!!

നമ്മളൊന്ന്
നമുക്കൊന്ന്
ജീവിതമേ നീ വേറൊന്നു ..!!

കെട്ടിപ്പുണരുന്ന
ജീവിത സുഖ ദുഃഖങ്ങള്‍ .
നീലിമയിലലിഞ്ഞുയെല്ലാം..!!


ഒരു ശംഖിനുള്ളില്‍
രണ്ടുംചേര്‍ന്നു.
പ്രപഞ്ചമൊന്നായി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “