കുറും കവിതകള്‍ 472

കുറും കവിതകള്‍ 472

സമുദ്രത്തിലായാലും
കണ്ണിലായാലും
ജലത്തിനു ഉപ്പുരസം തന്നെ ..!!

അന്ന്  മുറുബീഡി വലിച്ചപ്പോഴും
ഇന്നു സിഗരട്ടിലേക്ക് മാറിയപ്പോഴും
ചാരം തന്നെ അവസാനം ..!

ചന്ദ്രനിലാവ് മറഞ്ഞു
താരകതിളക്കം മങ്ങി .
മേഘപാളികളില്‍ സംഘര്‍ഷം ..!!

കടലില്‍ മറഞ്ഞു
സൂര്യ ബിംബം.
കുടിലില്‍ തിരി തെളിഞ്ഞു ..!!

ഗ്രാമീണ സുപ്രഭാതം .
എരിഞ്ഞടങ്ങിയ മെഴുകുതിരി.
ഈയാംമ്പാറ്റകളുടെ ചിറകുകള്‍ ..!!

തെളിഞ്ഞാകാശം .
ഉള്ളിലെ പ്രപഞ്ചത്തില്‍
മൗന സംഗീതം..!!

ചോക്കെറുകിട്ടി
ഞെട്ടിയുണര്‍ന്നു .
ഒപ്പം മണിനാലടിച്ചു ..!!

മുനിഞ്ഞ് കത്തുന്ന വിളക്ക്.
മിഴി തോരാതെ
കാത്തിരിപ്പ്..!!

കിലുങ്ങി ചിരിയുടെ
അവസാനം ഉടഞ്ഞ
വളപോട്ടും മിഴിനീരും ..!!

കണ്ണുകള്‍ ഇടഞ്ഞു
തമ്മില്‍ കഥപറഞ്ഞു .
കണക്കു മാഷിന്റെ കിഴുക്ക് ..!!

പൊഴിഞ്ഞ മുത്തുക്കള്‍
ഒപ്പിയെടുക്കുന്നു
അവള്‍ തുന്നിയ തൂവാല

അരുതായിമയുടെ
നിഴലില്‍ ചിത്രങ്ങള്‍.
നിലാവില്‍ നിറഞ്ഞു !!

ചഷക ചുംബനങ്ങളുടെ
കമ്പനം കൊണ്ട്
ലഹരി നിറഞ്ഞു തുളുമ്പി ..!!

വിശപ്പിന്റെ വിളികള്‍
താഴ് വാരങ്ങള്‍ തേടി
അഗ്നി പടര്‍ത്തി  ..!!

ശപഥങ്ങള്‍ മറന്നു
വഴുവഴുപ്പുകള്‍.
തളര്‍ന്ന നിദ്രയില്‍ ..!!

പ്രദിക്ഷണ കല്ലില്‍
കാലുതട്ടി വേദനിച്ചുവോ?
കണ്ണുകളുടെ ഇടച്ചിലില്‍..!!

വാര്‍ന്നു പോയ
പുലര്‍കാലങ്ങളിന്നു
സായന്തനങ്ങളില്‍

ഇടതും വലതുമായി
ചിന്തകള്‍ വിഭജിച്ചു
ലിംഗ സത്വം ..!!

മകുടിയുതിയ
താളചലനങ്ങളില്‍
ലഹരിയാര്‍ന്ന സര്‍പ്പ സൗന്ദര്യം  ..!!

നിലാവിന്റെ
നിഴലുകളില്‍
നീളുന്ന മനസ്ഥൈര്യം..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “