കുറും കവിതകള്‍ 461

കുറും കവിതകള്‍ 461

മൗനം ചുരത്തി
ഉത്തരം താനേ
കണ്‍ മിഴിച്ചു ..!!

കല്ലുകളും മുള്ളുകളും
നിറഞ്ഞ കാടകം മനസ്സ് ..
വഴിയെ അറിഞ്ഞു നടക്കുയിനിയും ..!!

ഇരുളിന്റെ താഴ്
തുറക്കുന്ന താക്കോല്‍
വെളിച്ചത്തിന്‍ കരുത്ത്

ചങ്ങലക്കിട്ട ദേഹത്തിലെ
മനസ്സിനെ തളക്കാനാവാതെ
എല്ലാമറിഞ്ഞു ചുവരുകൾ

യജമാനെ തിരിച്ചറിയുന്ന
ഘ്രാണ ശക്തി .
മറക്കാത്ത സ്നേഹ ബന്ധം.!!

അന്യന്റെ ഉള്ളിലേക്ക്
എത്തിനോക്കി
സ്വയം മനസ്സിലാക്കാത്ത ലോകം

 കുങ്കുമപൂവും ദത്തു പുത്രിയും
സന്ധ്യാ വേളകളിലെ
പ്രാര്‍ത്ഥനകളുടെ കഴുത്തറക്കുന്നു

വയറിന്റെ നോവകറ്റാനായി
ജീവിത വഴിയില്‍.
ഭാരം ചുമക്കുന്നവര്‍ ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “