കുറും കവിതകള്‍ 482

കുറും കവിതകള്‍ 482

നിലാവില്‍
നിന്‍ കാല്‍ മുദ്രകള്‍ക്കൊപ്പം
പ്ലവകങ്ങള്‍ മണല്‍ ചിത്രവരച്ചകന്നു

മലമുകളില്‍ അനിലന്‍
മുകിലുകളെ  തലോടി.
വസന്തമേ നീയെത്ര മനോഹരി ..!!

മദ്ധ്യവേനല്‍-
തലോടിയകന്നു ചാറ്റല്‍ മഴ.
ഉള്ളിലേക്കു രാത്രി  സംഗീതം ..!!

തിരികെ വിളിച്ചു
ഓർമ്മകളിൽ നിന്നും .
പള്ളി മണി നാദം ..!!

ആഴങ്ങളില്‍ തേടുന്നു
കിട്ടാക്കനിയാം പ്രണയം .
ചിപ്പിക്കുള്ളിലെ മുത്തുപോല്‍..!!

കുളിര്‍ കാറ്റില്‍
പ്രണയം കനക്കുന്ന.
മുല്ലപൂവിന്‍ ഗന്ധം ..!!

പടര്‍ന്നു കയറുന്നു
ലഹരി സിരകളില്‍
പുതുവത്സരാഘോഷം ..!!

അരുണോദയ
ഉന്മേഷത്തില്‍
തേടുന്നു ജീവന മാര്‍ഗ്ഗം..!!

എത്രയോ പ്രണയ പരിഭവങ്ങള്‍
പൊലിഞ്ഞ മടിത്തട്ടിത് .
ആളൊഴിഞ്ഞ ചാരുബെഞ്ച്‌..!!

അന്തിതിരി കത്താന്‍
കാത്തിരുന്നു കൊത്തി പറക്കാന്‍
ബലിക്കാക്ക മുറ്റത്തെ മാവില്‍ ..!!

കണ്ടു ഞാനിയി
വസന്തനം  പൂക്കുന്നത് .
നിന്‍  നയനങ്ങളിൽ .!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “