''ഒരു താൾ ''

''ഒരു താൾ ''

നമ്മുടെ ജീവിത നടപ്പില്‍
പാത നാം തിരഞ്ഞെടുത്തത്
സഞ്ചരിച്ച വഴികള്‍
മരുഭൂമിക്കു കുറുകെ താണ്ടിയതും
എല്ലാം അവസാനിക്കുന്നത് നമ്മുടെ ഉള്ളിലേക്ക്

നീ എന്നെ ഏറെ പഠിപ്പിച്ചു
നീ എന്നെ സഹായിച്ചു കാണുവാന്‍
നീ കാണിച്ചു തന്നു കരുതാന്‍
നീ സഹായിച്ചു എഴുനേറ്റു നില്‍ക്കുവാന്‍
നീ എന്നെ ചിരിപ്പിച്ചു
.
ഞാന്‍ കണ്ണീര്‍ ഒഴുക്കി
ഞാന്‍  കരഞ്ഞു ആനന്ദത്താല്‍
ഞാന്‍ നിന്റെ സാമീപ്യമറിഞ്ഞു
ഞാന്‍ ആശിച്ചു നിന്റെ പ്രണയത്തിനായി
നമ്മള്‍ അകലെ ആണെങ്കിലും
.
ആരുണ്ട്‌ തടയാന്‍
ആരു  വകവേക്കുന്നു ഈ തടയലുകളെ
അറിയുന്നു നമ്മള്‍ ഉള്ളിലുള്ള സത്യത്തെ
മനസ്സിലാക്കുന്നു നാം ഇരുവര്‍ക്കും വേണ്ടിയുള്ളവര്‍ എന്ന്

സമയവും കാലവും തരിശാക്കി നമ്മളെ
ആകാശവും കാറ്റും വഴിതെറ്റിക്കുന്നു നമ്മളെ
എന്നാല്‍ സുഗന്ധത്തിന്‍ നിധികളാം നമ്മള്‍
സ്നേഹത്തിന്‍ സമ്മേളനം നമ്മില്‍ ഏറെ
ഉന്നതിയിലെത്തിക്കുന്നു ,എന്നാല്‍ നാളെ


അവ നമ്മളില്‍ നിന്നും അകലത്തെ
അഗ്നി പര്‍വ്വതത്തിലെ ലാവയെ പോലെ
ഒഴുകി തണുത്തു ഉറക്കുമല്ലോ
ആ ഉറപ്പാണ് നാളെ നമ്മുടെപ്രണയത്തിന്‍
താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുക 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “