കുറും കവിതകള്‍ 489

കുറും കവിതകള്‍ 489

ഇല്ല ഒരിക്കലും ഭാരമാകില്ല
മക്കളെങ്കിലുമാവസാനം .
അമ്മയുടെ അവസ്ഥയോ ?!!

മഞ്ഞിന്‍ മറയില്‍
നിഴലുപോല്‍
ജീവന്റെ സഞ്ചാരം ..!!


വാസന്തസന്ധ്യാബര-
സായാഹ്നമൊരുങ്ങി..
മേഘരാഗ ബാസുരി ലയം ..!!

അസ്തമയ
സിന്ദൂര പ്രഭയില്‍ .
രാവോരുങ്ങി ..!!

സന്ധ്യ
നിഴല്‍ നോക്കി
പടിവാതുക്കല്‍

കാതോര്‍ത്തു
പുള്ളിമാന്‍.
അകലങ്ങളില്‍ ഗര്‍ജ്ജനം  ..!!

വിശപ്പിന്‍ കുസൃതി
താങ്ങായി അമ്മ.
ജീവനത്തിന്‍  നിഴല്‍ ചിത്രം ..!!

സന്ധ്യമയങ്ങിയിട്ടും
ഉല്ലാസ നൌകയില്‍
പ്രണയം രാവിലേക്ക് തുഴയുന്നു ..!!

ചരടുകളില്‍
തുള്ളിക്കളിക്കും ജീവിതം .
പാവക്കുത്തൊരു നിഴല്‍ നാടകം..!!

മഞ്ഞിനു വേലി-
കെട്ടാനാവാതെ .
മനുഷ്യന്‍ എത്ര നിസ്സാരന്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “