കുറും കവിതകള്‍ 462
കുറും കവിതകള്‍ 462
മഴപറഞ്ഞ കിന്നാരം
നിറമായി കുളിരായി.
പടർന്നു പ്രണയമായി ..!!
ശിശിവും വസന്തവും
ഭൂമിയിൽ നിലനിൽക്കുന്നു .
സുഖവും ദുഖവും പോലെ ജീവിത്തില്‍ ..!!
നരച്ച സൂര്യനിലും
തിളങ്ങുന്നു പ്രണയത്തിൻ
വെള്ളാരം കല്ലാല്‍ കല്ലറ..!!
മൃദുവായി തുളച്ചു
കയറുന്നു ആകാശത്തെ .
നഷ്ട പ്രണയത്തിന്‍ താജ്മഹല്‍ .!!
വിശപ്പിന്‍ എല്ലുന്തി
വയറൊട്ടിയ ജീവിതങ്ങള്‍ .
കണ്ടിട്ട് കാണാതെ കടന്നകലുന്നു ലോകം ..!!
നിലാവിന്‍ നിറവിലും
കരയെ പുണര്‍ന്നു അകന്നു
കടലിന്‍ പരിഭവം ..!!
മുങ്ങി ചാവാൻ പോകുന്ന
ഒരുവന്റെ ഉള്ളിലെ അങ്കലാപ്പ് .
കടലിനുയറിയുമോ അതിന് ആഴം ..!!
ആഴങ്ങളിലേക്ക് മുങ്ങുന്ന
ജീവന്റെ തുടിപ്പുകള്‍ .
ഒന്നുമറിയാതെ കടല്‍ ..!!
എത്ര മുങ്ങി പൊങ്ങല്‍
ഉണ്ടായാലും ഒന്നു മറിയാതെ
അലകളുമായി കടല്‍ ..!!
കര ചുട്ടു പൊള്ളിയാലും
ഒന്നുമറിയാതെ കാറ്റൊടോപ്പം
തിരയുമായി കടല്‍
Comments