കുറും കവിതകള്‍ 479

കുറും കവിതകള്‍ 479

വിറയാര്‍ന്ന കരങ്ങള്‍
പ്രാര്‍ത്ഥനയോടെ
തിരി തെളിച്ചു ..!!

ഊഴവും കാത്തു
ഏറെ കണ്ണുകള്‍ .
കല്ലില്‍ തട്ടുദോശ ..!!


അളന്നു നീങ്ങുന്ന
വേച്ചുയകലുന്ന കാലുകള്‍
ലക്ഷ്യമില്ലാത്ത കടല്‍ കാറ്റ്..!!

ചക്രവാളത്തോളം
കണ്ണും നട്ട് തീരത്ത്‌ .
വിശപ്പുമായിയൊരു   ബാല്യം ..!!

നിറം ചുവപ്പെങ്കിലും
ഉള്ളാകെ വിപ്ലവം .
എരിക്കുന്നു  മനവും തനവും..!!

തീർഥവും ചന്ദനവും
കിട്ടാൻ എല്ലാം  മറന്നു
ഉന്തും  തള്ളും ,....ഈശ്വരാ ..!!    


ഏലം മണക്കും
ഇടവഴിയിൽ ഇളം കാറ്റ്  
ആരയോ  കാത്തിരുന്നൊരു..!!  

കണ്ണൊന്നു തെറ്റിയാല്‍
കൊണ്ട് അകലാന്‍  കാത്തിരിക്കുന്നു.
അടുക്കളവശത്തെ അമ്മയുടെ മീന്‍ വെട്ടല്‍ !!

കാത്തിരിപ്പിന്‍
ജാലക വെളിയില്‍ വിരഹം
കണ്ണു നീര്‍  ഒഴുക്കുന്നു

ജാലകവേളിയില്‍
ജാരനെ പോലെ
അമ്പിളി മുഖം ..!!

മഞ്ഞണിഞ്ഞ
പുലരിവെട്ടം .
ജീവിതത്തിന്‍ നിഴലുകള്‍ ..!!

ജീവിത പുഴയില്‍
ബകധ്യാനം.
അകലങ്ങളില്‍ വെടിയൊച്ച ..!!


ദൈവങ്ങള്‍ക്ക് നേരെ
കൈനീട്ടിപ്പിക്കുന്ന വിശപ്പ്‌ .
ജീവിത സായാഹ്നത്തില്‍ ..!!

പൂഴിക്കാറ്റിന്റെ
ചെവിയില്‍ ഒരു രഹസ്യം .
ദാഹജലം അകലെ എവിടെയോ ..!!


വിശപ്പിന്‍ മുന്നില്‍
എരിഞ്ഞു തീരുന്ന തീവട്ടി .
ജീവിത നൊമ്പരങ്ങള്‍ ..!!


വലംവച്ച് വരുന്നുണ്ട്
ജീവിതാന്ത്യം വരെ
അഴിയാത്ത ബന്ധം..!!

മൗനത്തെ ഉണര്‍ത്തും
ചീവിടുകളും തവളകളും
കാറ്റില്‍ കാടിന്‍ സുഗന്ധം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “