Saturday, December 5, 2015

കുറും കവിതകള്‍ 468 - പ്രളയ ദുരിതം

കുറും കവിതകള്‍ 468 - പ്രളയ ദുരിതം


ലോഹപ്പക്ഷിയുടെ
ചിറകടിക്കു കാതോർത്ത് .
വിശന്ന മിഴികൾ ..!!

കുടി നീരിനായി
കേഴാനെ യോഗമുള്ളൂ
മഴയത്തും ചെന്നൈ  മക്കൾ

വിശപ്പിന്നു നേരെ
നീട്ടിയ പൊതിയില്‍
പുളിച്ചു തികട്ടിയ പുഞ്ചിരി ചിത്രം ..!!

ചെന്നൈയില്‍ ചെന്നിയോളം തണ്ണി
മുല്ലപ്പെരിയാര്‍ വീര്‍പ്പു മുട്ടുന്നു.
അണ്ണിയുണ്ടോ കുലുങ്ങുന്നു

വെള്ളം ഏറെ പൊങ്ങി
ഉണ്ടോ അണയെ പറ്റി
അണ്ണനും അണ്ണിക്കുമനക്കം..!!

സരിതോര്‍ജ്ജവും
ബാറുകൊഴയും  വിഴിഞ്ഞവും
ചാനലുകളില്‍  തുപ്പല്‍ മഴ ..!!

ചേരനും ചോളനും
ആനവണ്ടിയും  നഷ്ടം നികത്തുന്നു
പ്രളയത്തില്‍ വളയം പിടിച്ചു ..!!

No comments: