നിഴല്‍ നാടകം

നിഴല്‍ നാടകങ്ങള്‍

നനഞ്ഞുഒട്ടിയ
സ്വപനങ്ങള്‍
മെനഞ്ഞു കൂട്ടുന്നു നിത്യവും

ഉയിരിന്‍ ഉഷസ്സില്‍
ചാറും ചോര പൊടിയുന്നു
പ്രണയത്തിന്‍ നേര്‍ക്കാഴ്ച

മൗനം പൂത്തു കായിക്കും
വാചാലതയുടെ അസ്വസ്ഥതകള്‍
ഞാന്‍  അറിയാതെ

എന്നിലെ നിന്നെ തേടുന്നു
ഉള്ളില്‍ ഉറങ്ങും  
സത്യമറിയാതെ

നിഴലായി നീയും
പിന്നെ ഉണരാത്ത
ഉണര്‍വും പിന്തുടരുന്നു

അഴലിന്റെ ആഴങ്ങളില്‍
അണയാത്ത പുഞ്ചിരി
ജന്മജന്മാന്തരങ്ങളുടെ

ജീവന്റെ തുടിപ്പുകള്‍
മറചേര്‍ന്നു രാപ്പകലില്ലാതെ
നീങ്ങുന്നു സുഖ ദുഖത്താല്‍

ഒന്നുമറിയാതെ
ആടി തീര്‍ക്കുന്നു
ജീവിത നിഴല്‍ നാടകം ..!!.


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “