കുറും കവിതകള്‍ 465

കുറും കവിതകള്‍ 465

അസ്തമയ സൂര്യനു കീഴില്‍
പറന്നുയരുന്നു.
സ്വപ്‌നങ്ങള്‍ ചേക്കെറുന്നിടത്തേക്ക് !!

സ്വപ്നകൂടു ഓരുക്കാന്‍
ഇടംതേടി വന്നെന്‍
ജാലകത്തിലൊരു  ഇണകുരുവി..!!

മഞ്ഞിന്‍ മറനീക്കി
പൊന്നിന്‍ വെയില്‍
തുമ്പികള്‍ പാറിപറന്നു

ആളൊഴിഞ്ഞ ബഞ്ചില്‍
കാറ്റു കൊണ്ടിരുത്തിയ  കരീലകള്‍
കാത്തിരുന്നുവീണ്ടും ......

ചുട്ടു പഴുത്ത കമ്പിയാല്‍
വീഴ്ത്തിയ സുഷിരങ്ങളിലുടെ
മുരളികയുടെ  നോവു പാട്ട്  ...!!

കാഷായമുടുത്തു 
സന്ധ്യാംബരം 
നിര്‍വികാരമാം മനം ...!!

വസന്തം പൂത്തു 
നിന്‍ വരവ് അറിയിച്ചു 
കിളികള്‍ പാടി ..!!

നാലുമണി വിട്ടുവരുമ്പോള്‍
അടുക്കളയില്‍ കാത്തിരുന്നു .
മരച്ചീനിയും കാന്താരിയും ..!!

മണിനാലടിക്കാന്‍ 
കാതോര്‍ത്ത് നിന്നു 
കുസൃതി മേഘങ്ങള്‍ ..!!

കാറ്റിലാടി ഉലഞ്ഞു 
കരിമ്പനകള്‍ ...
മുത്തശ്ശി കഥകളോത്തു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “