കുറും കവിതകള്‍ 488

കുറും കവിതകള്‍ 488

മുളം കാടിളക്കി
ഒരു കാറ്റ് .
ഹംസധ്വനി ..!!

ഫുജി മലനിരകളില്‍
ശിശിരം വരവായി .
താഴ്വാരങ്ങളില്‍ വസന്തം ..!!

ഒരിക്കലാണിന്നു.
കൈകുപ്പി കണ്ണടച്ചു.
സ്വർഗ്ഗവാതിൽ ഏകാദശി ..!!

താരതിളക്കം
ഓര്‍മ്മ പകരുന്നു.
ദിവ്യപിറവി..!!

ആകാശം പെയ്യ്തു
എന്നിട്ടും നിലക്കാത്ത
ദുഖമോ ഈ കണ്ണുനീര്‍ ..!!

നീപോയ വഴിയെ
ഞാന്‍ പിന്‍ തുടര്‍ന്നു .
മഞ്ഞായി വസന്തമായി..!!

ഈന്തപനയുടെ ഇടയിലുടെ
മെല്ലെ വിടവാങ്ങുന്നു.
ഗ്രീഷ്മ  സൂര്യന്‍ ..!!


മേഘപുതപ്പു മാറ്റി
വേനല്‍ സൂര്യന്‍
ചക്രവാള കുണ്ടിലേക്ക് ..!!

ഗ്രീഷ്മ സന്ധ്യയില്‍
ഇലയില്ലാ കൊമ്പില്‍
ചേക്കേറാനൊരുങ്ങുന്ന നൊമ്പരങ്ങള്‍  ..!!

തൂമഞ്ഞിലെ
വെയിൽ നാളത്തിളകം
ഉള്ളിലൊരു തേന്‍ കണം ..!!

ശ്യാമലേന്ദു
മേഘപാളികളില്‍ .
തട്ടത്തിന്‍ നിന്നു കണ്ണിണകള്‍ ..!!

രാവുറങ്ങി
ആല്‍മരചുവടും .
ഉറങ്ങാതെ ഒരു കവിഹൃദയം ..!!

കടല്‍ തിരകള്‍
നല്‍കും അന്നത്തിനായി
തീരത്തൊരു വഴിക്കണ്ണ്‍..!!


ശരണാഗദര്‍ക്ക്
ആശ്രയം അയ്യന്‍
സര്‍ക്കാരിനു  പമ്പാവണ്ടിയും..!!

ചെമ്മാന ചോപ്പിൽ
നിൻ ഓർമ്മകൾ
നെഞ്ചിൽ പുഞ്ചിരി പൂവിരിയിച്ചു ..!!

അച്ഛന്റെ ബാല്യം
മകളെ കാട്ടികൊടുക്കുന്നു .
ഓർമ്മളിന്നും  ഉണർന്നിരിക്കുന്നു..!!

ഓർമ്മകൾ ഓടി നടന്നോരെൻ
കുഴി കുത്തി  ഗോട്ടിയും കളിച്ച.
കളിമുറ്റത്തെ പഞ്ചാരമണലിന്നെവിടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “