കുറും കവിതകള്‍ 442

കുറും കവിതകള്‍ 442


മലയാണ്മയുടെ
മടിത്തട്ടില്‍ ജല യാത്ര
കേരവൃക്ഷങ്ങളുടെ വെഞ്ചാമരം

ഇലപച്ചയുടെ
ഇടയില്‍ തേടുന്നു
ശലഭം തേന്‍മലര്‍

ശിശിരാകാശം .
ശിഖരങ്ങള്‍
വസന്തം കാത്ത് ..!!

വണ്ടുമകന്നു , വാടി
ഞെട്ടറ്റു വീഴാറായി
പുനര്‍ജന്മം  കാത്ത് ..!!

വാക്കുകളില്ലാതെ
ഒഴിഞ്ഞ താള്‍.
മരണം ..!!

വേരുകളുടെ സുരതം
കാണാന്‍ ആവാതെ
ശിഖിര ചുംബനം

മരച്ചില്ലകള്‍ക്കിടയില്‍
വിടരും മനം മയക്കും
നിലാപൂഷ്പമോ ചന്ദ്രന്‍

മരണം വഴിത്താരയും
ജീവിതം യാത്രയും
ആത്മാവു മാര്‍ഗദര്‍ശനവും

വെയിലേറ് കൊണ്ട്
തീയില്‍ കുരുത്തു
ഉരുക്കാകുന്ന തെരുവിന്‍ ജന്മങ്ങള്‍..!!

ജയപരാജയങ്ങളുടെ
ചരിത്രം പറയുന്നു.
കല്‍പടവുകള്‍  ..!!

ചന്ദന ഗന്ധം
ദീപപ്രഭ
ആത്മ സായുജ്യം

നാനാത്വത്തില്‍ ഏകത്വം.
മനസിജ സ്വപ്നം
ഒരൊറ്റ ഇന്ത്യ ,,,!!


തുമ്പി പാറി
തുമ്പം അകറ്റുന്നു .
തുമ്പക്കാഴ്ച..!!

കൽ വിളക്കിലെ
തിരിനാളം.
അണക്കാന്‍  കാറ്റ് !!

അത്താഴ കഞ്ഞിക്കു
ചുള്ളി വിറകുമായി
കാടകം താണ്ടുന്നു ജീവനം


മണല്‍ കാടിലുടെ
അകലങ്ങള്‍ താണ്ടുന്നു
അഴലിന്‍ ആഴങ്ങള്‍ക്കായി ..!!

മൗനം പേറും
സ്വപ്നങ്ങളുടെ
സുഖദുഖ യാത്ര ..!!

നീളുന്നുണ്ട്
ദാഹവും വിശപ്പും .
നാളേക്കുള്ള സമ്പാദ്യത്തിനായി  ..!!




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “