കുറും കവിതകള്‍ 455

കുറും കവിതകള്‍ 455


ഇരച്ചു വരുന്നുണ്ട്
മഴയോടൊപ്പം
മോഹങ്ങള്‍ പേറിയ യാത്ര ..!!

കാറ്റിലാടി ഉലഞ്ഞൊരു
മോഹത്തിന്‍ നൊമ്പരം
''അധികതുംഗപദത്തിലേ '' വീണപൂവ്‌. .!!

മീന്‍കാരന്റെ വിളി ...
അമ്മയേക്കാള്‍ മുന്നില്‍
വാലും പൊക്കി മ്യാവു ...

മൊട്ടിനോടോപ്പം
മൊട്ടിട്ടു നില്‍ക്കുന്നു .
മഴതുള്ളി തിളക്കം ..!!

നീറി ചുമന്നകണ്ണുമായി
ഭക്തിയുടെ നിറവില്‍
പൊങ്കാലകലത്തിന്‍ മുന്നില്‍ ....


അധര്‍മ്മത്തിന്‍ മേല്‍
വിജയത്തിന്‍ ആഘോഷം
തൃക്കാര്‍ത്തിക ദീപം ...!!

അയലത്തെ കോഴി
ചികഞ്ഞിട്ട ചീരകൃഷി .
കണ്ണു നിറഞ്ഞോരമമ ..!!

ഇലപൊഴിച്ച ചില്ലകള്‍
മാനം നോക്കി.
ഗ്രീഷ്മം തീഷണം ..!!

ഉലയുതും  കാറ്റില്‍
കനല്‍ നിറവുമായി
സായാഹ്ന സൂര്യന്‍ ..!!

ശിശിര മഞ്ഞില്‍
ഇലയില്ലാ ചില്ലകളില്‍
പുഞ്ചിരി പൂ വിരിഞ്ഞു


മുകിലുകള്‍ പൂവിടുന്നു .
വാനം നോക്കി
ഓലപ്പീലി വിരിഞ്ഞാടി...!!

ജലപാതത്തിന്‍  സാമീപ്യം
കുളിര്‍ കോരി.
പ്രണയം ചിറകടിച്ചു...!!

രാമഴയില്‍ മുങ്ങിയ
കടലാസ് വഞ്ചി .
നീ തുടച്ച നിറകണ്ണുകള്‍...!!

കാര്‍ത്തിക വിളക്കിന്റെ
തിളക്കം നിന്‍ കണ്ണില്‍
ഞാന്‍ വായിച്ചറിഞ്ഞു ..

ശിശിര കനവുകള്‍
പൊഴിഞ്ഞു ചിതറി.
ചവിട്ടേറ്റ് മോഹങ്ങള്‍ ...

നിഴലുകളെ പോലും
ഭയന്നു കാതോര്‍ത്ത് .
അകലെ കാടനക്കം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “