കുറും കവിതകള്‍ 454

കുറും കവിതകള്‍ 454

മുഖ പുസ്തക
ലൈക്ക് കമന്റും കാത്തു.
മോചനത്തിനായി ''പേശാമടന്ത''.

സ്മൃതി മണ്ഡലത്തിൽ
തിളങ്ങും താരകമേ
തഴകിടുക

മുകിലിൻ ചുംബനത്താല്‍
മലരണിഞ്ഞു  മലകള്‍
ഹര്‍ഷ പുളകിതയായി താഴ്വാരം .

കൈകൊട്ടിയകറ്റി .
വിതയും കൊത്തി
പറന്നു കൊറ്റികള്‍ ..!!

മിഴി മുനയേറ്റു.
നടന മുദ്രയാല്‍
ദീപ്തം മനം ...!!

മലമുകളില്‍
മുകിലിന്‍ കൂടാരം
താഴ്വാരം കുളിരില്‍

ത്രിപതാകയാല്‍
തെളിഞ്ഞു മനം .
മിഴിമുനയേറ്റ പ്രണയം ..!!


കൊതിയുടെ
കപ്പലോട്ടം നാവില്‍ .
കോഴിക്കോടന്‍ ഹലുവാ ..!!

കാറ്റിന്‍ തഴുകല്‍
തളിരിലകള്‍.
ഇളകി ആടി ..!!

മൗനത്തിനൊപ്പം
ചിന്തകൾ മലയേറുന്നു ..
ജീവിത വഴിയിൽ ......!!

മഴപ്പെയ്യ്ത്തിനൊപ്പം
നിറഞ്ഞൊഴുകിയ തോട്.
നദി തേടി യാത്രയായ് ..!!


തിളങ്ങുന്ന പച്ചിലകള്‍
ഭൂമിയിലെ ഉണര്‍വ്വ്
സൂര്യോദയം ..!!

ഇലത്തുമ്പില്‍ ജലകണം
കാത്തു നില്‍പ്പു ..
കരിഞ്ഞു ഉണങ്ങാനൊരു ജന്മം ..!!

വരണ്ട ഭൂമിയില്‍
പുതുമഴയുടെ
തളിരില ചിനപ്പുകള്‍ ..!!

ദേശാടനക്കിളികള്‍ക്ക്‌
കൂടുകൂട്ടാന്‍ ഭൂവില്‍ .
ആകാശക്കീഴില്‍ ഇടമേറെ..!!

അടയാളം വച്ച്
മടങ്ങാന്‍ ആറടി ..
സമ്പാദ്യഎന്തുവേറെ ..!!

കരിന്തിരി നാളമായ
അമ്മയുമച്ഛനും
അന്തികൂട്ടിനു ഒറ്റക്ക് ..!!

മരുഭൂമിയും പ്രവാസിയും
മഴ കുളിരിനായി
കാത്തുകഴിയുന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “