കുറും കവിതകള്‍ 458

കുറും കവിതകള്‍ 458

ആല്‍ത്തറയില്‍
പ്രസാദമൂട്ടുന്നു
സൂര്യഭഗവാന്‍ ..!!

ഒരിലയിലിറ്റു വീണൊരു
ജലകണമെത്ര സുന്ദരം.
മഴതോര്‍ന്ന വേളയില്‍ ..!!

ഇറയത്തു നിന്നും
മനമുരുകി  പ്രാര്‍ത്ഥന
മഴ ദൈവങ്ങളെ ...!!

എത്രയോ സുഖ ദുഃഖങ്ങള്‍
പങ്കുവച്ച കുളിക്കടവ് .
മൗനിയായി കിടപ്പൂ ...!!

കടവത്തെ തോണി
കാതോര്‍ത്തിരുന്നു.
അവളെ തേടി പോയവന്‍ വന്നില്ല ..!!

ജലതീര്‍ത്ഥം
കൈകുമ്പിളില്‍ .
മനസ്സ്  ഭക്തി ലഹരിയിലായ് ..!!

പടയണി കോലങ്ങള്‍ക്കായി
വെളിച്ചമൊരുക്കി .
തെങ്ങോല ചൂട്ടുകള്‍ ...!!

അസ്തമയ സൂര്യന്‍
സാക്ഷിയായി .
പ്രണയം പുഷ്പം വിരിഞ്ഞു ..!!

''ശ്രാവ്രണബലഗോള''
മൗനം പേറുന്നു
ദിഗംബരനു മുന്നില്‍

സന്ധ്യാബരത്തിനോപ്പം
കൈ കൂപ്പി ഉണര്‍ന്നു .
ലക്ഷം ദീപങ്ങള്‍ ..!!

ജീവനെടുക്കുവാന്‍
അധികാരമില്ലാത്ത
ഇരുകാലിയുടെ ദൈവഗതി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “