വെറുതെ വിടുക

വെറുതെ വിടുക

ഇത് നിന്റെ മാത്രമല്ല
എല്ലാവരുടെയും അനുഭവമാണ്
അയാളെ വെറുതെ വിടുക

കുന്നും മലകളും
പുഴകളും താണ്ടി
വിശപ്പും ഉറക്കവും

ദാഹവും എല്ലാം
കവിതക്കായി മാറ്റിവച്ച് അലയുന്നു
എങ്ങോട്ടെക്കെന്നറിയാതെ

ഭാഷയും വേഷവും
ഒന്നുമേ പ്രശനമല്ല
മുഷിഞ്ഞ കടലാസുകളെ

ഏറെ സ്നേഹിച്ചു
അതില്‍ കുത്തി കുറിച്ച്
കരഞ്ഞും ചിരിച്ചും

ചിലപ്പോള്‍ അട്ടഹസിക്കും
ആരും അറിഞ്ഞില്ല
തേടിപ്പോകാതെയിരിക്കു

വരികളിലെ ആര്‍ദത
പ്രണയ പരിഭവങ്ങള്‍
എല്ലാം അയാളിലില്ല

വിടുക വഴിയെ
ജീവിച്ചു പോകട്ടെ
കപിയും കവിയുമായ ലോകത്തേക്ക്


Comments

അങ്ങനെ വെറുതേ വിടാൻ പറ്റത്തില്ല..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “