കണ്ടു ഞാന്‍ അവളെ ..!!


കണ്ടു ഞാന്‍ അവളെ ..!!

തെളിവാനിൽ
അമ്പിളിയോടു.ചോദിച്ചു
നിന്‍ മുഖം കണ്ടുവോഎന്ന്

രാവിന്‍ പറവയോട്
കുളിര്‍ക്കാറ്റൊടു
മഞ്ഞിന്‍ കണത്തോടു

കണ്ണടച്ചാലും
തുറന്നാലും
നിന്‍ മുഖം മാത്രം

എന്റെ അവസ്ഥകണ്ട്
മഴമേഘങ്ങള്‍ കണ്‍ പൊഴിച്ചു
താഴ്വാരം മൗനം പൂണ്ടു

ഞാന്‍ തേടിയ വഴികളില്‍
അമ്പിളി കമ്പിളി മേഘങ്ങളില്‍ മറഞ്ഞു
ഏറെ തളര്‍ന്നു മയങ്ങി

സൂര്യാംശൂവിന്‍
ചെറുചൂടു എന്നെ
വിളിച്ചുണര്‍ത്തി ചോദിച്ചു

കണ്ടുവോ അവളെ നീ
ഇല്ല ഞാന്‍ കണ്ടു ഇന്നലെ
കനവില്‍ വന്നു പോയല്ലോ

എവിടെ നീ പോയി മറഞ്ഞു
എന്നില്‍ അലിഞ്ഞു ചേര്‍ന്നോ
ഇന്ന് ഞാന്‍ അറിയുന്നു നീ

നീയാണ് നീയാണ്
സുഗന്ധം പരത്തും
സുമമായി രാപകലില്ലാതെ

എന്‍ വിരല്‍തുമ്പില്‍
പൊട്ടി വിടരും
ഉന്മേഷ വതിയാം

കരിമഷി കണ്ണുള്ള
കാവ്യ മനോഹരി
എന്‍ ജീവിത ആശ്വസമാം  കവിത ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “