കുറും കവിതകള്‍ 493
കുറും കവിതകള്‍ 493
സിന്ദൂര സന്ധ്യക്ക് മൗനം
രാക്കിളിപാടാനൊരുങ്ങി.
അകലെ വിരഹ മുരളി ..!!
നിറനിലാവോരുങ്ങി
ആകാശ താരകങ്ങള്‍ക്കൊപ്പം.
താഴെ പ്രണയത്തിന്‍ അരങ്ങേറ്റം ..!!
ഓലപ്പീലിക്കിടയിലുടെ
അരിച്ചിറങ്ങുന്നു. .
വെള്ളി നിലാ പ്രണയ കുളിര്‍ ..!!
വിതച്ച പാടം
പ്രതീക്ഷയുടെ പച്ചിപ്പ്.
കാത്തിരിപ്പിന്‍ നൂറു മേനി ..!!
കായല്‍ തിരകളില്‍
മനം മുങ്ങി പൊങ്ങി .
തെങ്ങോലകള്‍ കാറ്റിലാടി ..!!
മഞ്ഞിണിഞ്ഞ
പുലരി പാടം
കാറ്റിനു പച്ചനെല്ലിന്‍ മണം..!!
ആഴിതിരമാലകളിൽ
ചാകരയുമായി ഉലയും വഞ്ചി .
കരയിൽ നിറ കണ്ണുകൾ ..!!
മയില്‍പ്പീലി കണ്ണുകള്‍
മയിലോടോപ്പം നൃത്തമാടി.
മനക്കണ്ണില്‍ കൃഷ്ണ മയം..!!
അക്കരെ ഇക്കരെ
പോകുന്നവരുടെ ചവിട്ടെറ്റു
പാവം തെങ്ങും തടി .!!
അന്തി പൊന്‍ വെട്ടത്തില്‍
കുളിച്ചൊരുങ്ങുന്നു .
കൊച്ചിക്കായല്‍ ..!!
സിന്ദൂര സന്ധ്യക്ക് മൗനം
രാക്കിളിപാടാനൊരുങ്ങി.
അകലെ വിരഹ മുരളി ..!!
നിറനിലാവോരുങ്ങി
ആകാശ താരകങ്ങള്‍ക്കൊപ്പം.
താഴെ പ്രണയത്തിന്‍ അരങ്ങേറ്റം ..!!
ഓലപ്പീലിക്കിടയിലുടെ
അരിച്ചിറങ്ങുന്നു. .
വെള്ളി നിലാ പ്രണയ കുളിര്‍ ..!!
വിതച്ച പാടം
പ്രതീക്ഷയുടെ പച്ചിപ്പ്.
കാത്തിരിപ്പിന്‍ നൂറു മേനി ..!!
കായല്‍ തിരകളില്‍
മനം മുങ്ങി പൊങ്ങി .
തെങ്ങോലകള്‍ കാറ്റിലാടി ..!!
മഞ്ഞിണിഞ്ഞ
പുലരി പാടം
കാറ്റിനു പച്ചനെല്ലിന്‍ മണം..!!
ആഴിതിരമാലകളിൽ
ചാകരയുമായി ഉലയും വഞ്ചി .
കരയിൽ നിറ കണ്ണുകൾ ..!!
മയില്‍പ്പീലി കണ്ണുകള്‍
മയിലോടോപ്പം നൃത്തമാടി.
മനക്കണ്ണില്‍ കൃഷ്ണ മയം..!!
അക്കരെ ഇക്കരെ
പോകുന്നവരുടെ ചവിട്ടെറ്റു
പാവം തെങ്ങും തടി .!!
അന്തി പൊന്‍ വെട്ടത്തില്‍
കുളിച്ചൊരുങ്ങുന്നു .
കൊച്ചിക്കായല്‍ ..!!
Comments