നമ്മൾ

നമ്മൾ


പിടിക്കു എന്റെ കൈകളെ
കരുതുക എന്റെ ഹൃദയത്തെ
രുചിക്കുക എന്റെ കണ്ണുനീർ
വെളിച്ചം പകരു എന്റെ ചിരികളെ

വൃഷ്ടിക്കുക നിൻ ചുംബനങ്ങളെ
ചൊരിയുക നിൻ പ്രണയത്തെ
പങ്കുവെക്കുക നിൻ ക്ലേശങ്ങളെ
കുഴിച്ചു മൂടുക നിൻ മുറിവുകളെ

ബലമായി പിടിക്കുക എന്നെ
സഹായിക്കു എന്നെ പൊങ്ങി കിടക്കാൻ
തരികയെനിക്ക് ഉത്സാഹം
നിറക്കുക എന്നിൽ ആനന്ദം .

നടക്കുകയി വീഥിയിലുടെ
അളക്കുക ആ ഉയരങ്ങളെ
വായിച്ചറിക ഈ കണ്ണുകളിൽ
അനുഭയിക്ക  ആ ആഴങ്ങളെ
.
പറയുക നിൻ രഹസ്യങ്ങളെ
അകറ്റുക നിൻ പ്രയാസങ്ങളെ
ലയിപ്പിക്കു നിൻ ജീവനെ
ഒന്നിച്ചു ചേർക്കുക നിൻ രുചികളെ

അത് ഇവിടെ തന്നെ ആവട്ടെ
അത് ഇപ്പോൾ ഇവിടെ തന്നെ ആവട്ടെ
നമ്മൾ ഒന്ന് തന്നെ
ഇപ്പോഴും എപ്പോഴും...!!
.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “