കുറും കവിതകള്‍ 475

കുറും കവിതകള്‍ 475

മേഘമേലാപ്പിന്‍ ചോട്ടില്‍
ഭയന്നു കാതോര്‍ത്തു
കലമാന്‍ കൂട്ടം നീര്‍ ചോലയില്‍..!!

നീലാവുദിച്ചു.
കടലാഴങ്ങളില്‍
ചാകര തേടി തോണികള്‍ ..!!

ശിശിര മഞ്ഞിന്‍
കുളിരലകളേറ്റ്
തളിരിലകള്‍ പൂത്തു ..!!

മഴക്കാടുകളില്‍
വേനലിന്‍ എത്തി നോട്ടം
ഇലകൊഴിഞ്ഞു ..!!

വസന്തത്തിന്‍
വര്‍ണ്ണ സമ്മാനം .!!
കാറ്റിന്‍ ഇലവര്‍ഷം

വടുവൃക്ഷമേലെ സന്ധ്യ
കഴുകന്മാര്‍ ചേക്കേറി .
എങ്ങും  ധ്യാന മൂകത  ..!!

ഗ്രീഷ്‌മഋതു
വഴിയാകെ പൂവിരിച്ചു
കാത്തിരിപ്പു നിന്നെ ..!!

സ്തനജന്യമാം
മഴമേഘങ്ങള്‍ കാറ്റില്‍
വരണ്ട ഭൂമി ..!!

വിടവാങ്ങിയ സൂര്യന്‍
തലതാഴ്ത്തിയ കാന്തി
പ്രണയ നൈരാശ്യം


മേഘമേലാപ്പിന്‍ ചോട്ടില്‍
ഭയന്നു കാതോര്‍ത്തു
കലമാന്‍ കൂട്ടം നീര്‍ ചോലയില്‍..!!

നീലാവുദിച്ചു.
കടലാഴങ്ങളില്‍
ചാകര തേടി തോണികള്‍ ..!!

ശിശിര മഞ്ഞിന്‍
കുളിരലകളേറ്റ്
തളിരിലകള്‍ പൂത്തു ..!!

മഴക്കാടുകളില്‍
വേനലിന്‍ എത്തി നോട്ടം
ഇലകൊഴിഞ്ഞു ..!!

വസന്തത്തിന്‍
വര്‍ണ്ണ സമ്മാനം .!!
കാറ്റിന്‍ ഇലവര്‍ഷം

വടവൃക്ഷമേലെ സന്ധ്യ
കഴുകന്മാര്‍ ചേക്കേറി .
എങ്ങും  ധ്യാന മൂകത  ..!!

ഗ്രീഷ്‌മഋതു
വഴിയാകെ പൂവിരിച്ചു
കാത്തിരിപ്പു നിന്നെ ..!!

സ്തനജന്യമാം
മഴമേഘങ്ങള്‍ കാറ്റില്‍
വരണ്ട ഭൂമി ..!!

വിടവാങ്ങിയ സൂര്യന്‍
തലതാഴ്ത്തിയ കാന്തി
പ്രണയ നൈരാശ്യം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “