കുറും കവിതകള്‍ 471

കുറും കവിതകള്‍ 471

ആകാശത്തമ്പിളിയും
താഴെ തട്ടുമുട്ടു ദോശയും
വിശപ്പിന്‍ ആശ്വാസം ..!!

ഇരുളിന്‍ മഹാ ഗഹ്വരം
കടന്നു പോകുന്നൊരു
പ്രത്യാശയുടെ വെള്ളി വെളിച്ചം ..!!

പാതിരാക്കും വിശപ്പിന്‍
ആശ്വാസവുമായി
വെളിച്ചം പകരും തട്ടുകട ..!!

പുലര്‍ന്നിട്ടും
പരിഭവം ഒഴിയാതെ.
ചിന്നം മിന്നം മഴ ..!!

മഞ്ഞുതുള്ളിയില്‍
തിളങ്ങുന്നു .
പ്രഭാത കിരണങ്ങള്‍ ..

മഞ്ഞിന്‍ മറനീക്കി
കുതിക്കുന്നു വണ്ടി .
മനം വീടണയാന്‍ വെമ്പന്നു ..!!

കണ്ണില്ല മൂക്കില്ല
സ്ഥലകാലമില്ല
പ്രകൃതിയും പ്രണയത്തിൽ  ..!!

ചൂടിയാലും വാടുംവരെ
മാത്രമി  ജന്മമെമെന്നും .
ഇലക്കുമീതെ ആകിലുമൊരുപോൽ..!!  

അമ്മാനത്തു
ചെമ്മാനം
മഴയില്ലെന്നു ഉറപ്പ്

ഗ്രീഷ്മം
ഇലകൊഴിച്ചു .
പടിയിറങ്ങി സന്ധ്യയില്‍..!!

മുകളിലാകാശം
താഴെ മരുഭൂമി.
ഒഴിഞ്ഞ ലഹരി

മഴയുടെ നോവു
തുള്ളിയിട്ടു.
ഇല ചാര്‍ത്തില്‍ ..!!

പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാശ മുണ്ട്
മനുഷ്യ പുത്രന്പാതയോരം ...


ചക്രവാളത്തിനപ്പുറം
നീളുന്ന സമാന്തരങ്ങള്‍
 സുഖദുഖങ്ങള്‍ കൊണ്ടുയകലുന്നു








Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “