കുറും കവിതകള്‍ 474

കുറും കവിതകള്‍ 474


വസന്ത താമ്പൂലമൊരുക്കി
ഇലപൊഴിച്ചു മരങ്ങള്‍ .
വിവര്‍ണ്ണയായി വാനം..!!

കരീലക്കിടയിൽ നിന്നും
തളിരിലകൾ മാനം കണ്ടു.
''ഇന്ന് ഞാൻ നാളെ നീ ''

വെയിൽ വളർന്നു
കാറ്റകന്നു.
കാത്തിരുന്നു പാടി തളർന്നു ..!!

പതഞ്ഞു നുരഞ്ഞു
പറകളെ ഉമ്മവെച്ചു
കടലെന്ന കാമുകന്‍..!!

പുല്ലരിയണം കറക്കണം
അങ്ങാടിയില്‍ കൊടുക്കണം
മഴയിങ്ങുവന്നല്ലോ ..!!


നീലാകാശവും
കടൽനീലയും.
കര തേടി കണ്ണുകൾ ..!!

രാവ് പകലിനെയെന്നപോല്‍
അവള്‍ അവനെ കാത്തിരുന്നു .
രാക്കാറ്റു വീശുന്നുണ്ടായിരുന്നു ..!!

വേറിട്ട ഭാഷകള്‍.
അടിപാതയിലുടെ
വാരാന്ത്യ ഗമനം..!!

മേഘങ്ങള്‍ വലം വച്ചു
മന്ത്രധ്വനിയുണര്‍ന്നു .
ഓളങ്ങളില്ലാതെ  മനം ..!!

സന്ധ്യമയങ്ങും നേരം
പ്രതീക്ഷകളുടെ കണ്ണു നിറഞ്ഞു .
മഴ മേഘങ്ങള്‍ പെയ്യ്തു..!!

ഒരു ചമന്തിക്കായി
ഒരുക്കം കൂട്ടി .
മുന്‍വാതിലില്‍ ആരോ മുട്ടുന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “