നീ വരുമോ ..!!

നീ വരുമോ !!!

നിറയുന്നു കണ്ണുകൾ
നിഴലായി മാറിയെൻ
നിറമില്ലാ പകലിന്റെ

നോവോച്ച കേട്ടു
പിടയുന്നു നെഞ്ചകമാകെ
നിലയില്ലാ നിലനിൽപ്പിനായി

നിണമൊഴുക്കി നിരങ്ങുന്നു
നിരത്തുകളിലുടെ  നിങ്ങുന്നു
നിരാലംബനായി മാറി

നിലാവു വന്നു
നിറച്ചു ഓർമ്മകളാൽ
നീയെൻ ചാരത്തണഞ്ഞതു പോലെ

നീലാബരത്തിന്‍ ചുവട്ടില്‍
നിമിഷങ്ങള്‍ രാവായി പകലായി
നാളുകള്‍  നീണ്ടു വര്‍ഷമായി

നിനക്കറിവതുണ്ടോ എന്‍
നോവിന്റെ ആഴങ്ങള്‍
നീ വന്നെന്‍ അഴലോന്നാറ്റി തരുമോ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “