കുറും കവിതകള്‍ 483

കുറും കവിതകള്‍ 483

നീ കാട്ടിയ വഴിത്താര
പ്രണയത്തിലേക്കോ ?
നടന്നു തളര്‍ന്നു കാറ്റിനൊപ്പം ..!!

നിലാവെളിച്ചം
നദിയാകെ
വെള്ളി പൂശിയ താലം..!!

ജീവിത മധുരം
തന്നകലുന്നു പകലോന്‍
രാവിന്‍ മടിയിലേക്ക്‌ ചാച്ചുറ ക്കിയിട്ടു..!!

ഇത് പൂവല്ല
എന്റെ മനസ്സാണ്
നിലത്തിട്ടു ചവിട്ടല്ലേ ..!!


പാറമേല്‍ ഭവനം
പണിയാനാകുന്നവന്‍
കര്‍ത്താവിന്‍ പ്രിയന്‍

നിനക്കായി
എത്ര കാത്തിരുന്നു
അവസാനം നീ വന്നുവോ വസന്തമേ ..!!

ചേക്കേറാന്‍ ചില്ലകള്‍ തേടി
പറക്കും പറവയുടെ
ഭാഷ വിശപ്പ്‌ മാത്രം ......!!

തലക്കല്‍ നാമജപവും
മങ്ങി  കത്തുന്ന തിരിനാളവും
കലങ്ങിയ കണ്ണുകള്‍..!!


ചൂരവടിയുടെ കരുത്തല്ല
അധ്യാപക സമ്പത്ത്
ശിക്ഷ്യ ഗണങ്ങള്‍...!!

പത്താം തരം കഴിഞ്ഞു
ഫോട്ടോ പിടുത്തം ,
ഓര്‍മ്മകള്‍ക്കിന്നും പൗഡറിന്‍ ഗന്ധം ..!!

അമ്മ ചുട്ടുതന്ന  ദോശ
ഇന്നും ഓര്‍മ്മയില്‍
കണ്ണുകള്‍ നിറഞ്ഞു ..!!

മുറ്റത്തു മൊട്ടിട്ട മോഹങ്ങള്‍.
മണം പരത്തി.
നിന്‍ ഓര്‍മ്മകള്‍ ..!!

ഇരുളില്‍ തിരഞ്ഞു
മോഹത്തിന്‍ അലിവു.
മിന്നി തിളങ്ങി നക്ഷത്ര വിളക്കുകള്‍ ..!!

പോകും വഴികളിലെല്ലാം
നിന്‍ വരവറിയിച്ചുവല്ലോ
വസന്തമേ വീണ്ടും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “