കുറും കവിതകള്‍ 443

കുറും കവിതകള്‍ 443

പരിഭവങ്ങളില്‍
ഏറെ മധുരം .
പച്ചയാം പ്രണയം

വാതിലടക്കപ്പെടുന്ന
അഴലിന്റെ പിന്‍നോവ്.
ജീവിത സായന്തനം ...!!

പുഴ മെലിഞ്ഞു
കരള്‍ വരണ്ടു .
വരാനിടമില്ലാതെയൊരു യാത്ര .

പാവു കാച്ചി
പരുവം നോക്കി ഉരുട്ടുന്നു
മറവുര്‍ മധുര കനവുകള്‍ .

തൊഴുതുമടങ്ങുന്നു
കാലിത ദുഖത്തിന്‍
ജീവിത കൊടിമര ചുവട്ടില്‍ ..!!

പൊലിക പൊലിക
കരങ്ങള്‍ക്ക് ശക്തി -
പകരുകയമ്മേ !!

നീര്‍മുത്തുക്കള്‍
പച്ചിലച്ചാര്‍ത്തില്‍
ഒരുങ്ങുന്നു കതിര്‍മണികളായി ..!!

മടവരമ്പത്തു
കാരിയും കൂരിയും തേടി .
ജീവിത പച്ചപ്പുകള്‍ ..!!


ആഘോഷരാവുകള്‍ക്ക്
തിളക്കം പകരാനായി
നക്ഷത്രങ്ങള്‍ ഒരുങ്ങി .!!

പൊന്‍പുലരി
പൂവിരിയിച്ചു .
സുപ്രഭാതം ...

കുയിലൊന്നു ചില്ലയില്‍
ഇലയില്ലാ ദുഃഖം പങ്കു വച്ചു
വിരഹഗാനം ...!!

വിയര്‍പ്പും നുരയും
പതയുമായി സീതം ചലിച്ചു
വസന്തോത്സവം ..!!

ഉദയ രശ്മിക്കൊപ്പം
ആശയുടെ ആകാശയാനം ..
ദൂരെയാണ് കേരളം ..!!

വസന്തത്തിനൊടോപ്പം
വിരുന്നുവരുന്നു.
അന്നം തേടി ദേശാടനം..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “