കുറും കവിതകള്‍ 480
കുറും കവിതകള്‍ 480
മൗനമുറങ്ങും
താഴവരങ്ങളില്‍
മഞ്ഞിന്‍ മറനീക്കി പുലരിപ്രഭ ..!!
പരിവൃത്തങ്ങള്‍
തീര്‍ക്കുന്ന ഓളങ്ങള്‍ .
സുഖ ദുഃഖം നിറഞ്ഞ ജീവിതത്തില്‍ ..!!
കാട്ടുചോലക്കരയില്‍
കിളികൊഞ്ചല്‍ കേട്ടു
കുളിര്‍ കാറ്റിനു ചന്ദന ഗന്ധം
മേഘ മേലാപ്പിന്‍ ചുവട്ടില്‍
ഉപ്പളത്തിന്‍ മേലേയൊരു
ഏകാന്ത യാത്ര ...!!
വസന്തം ചുവന്നു
ചില്ലകളിൽ
പുഞ്ചിരി പൂ..!!
പടികയറുന്നുണ്ട്
മഞ്ഞും വെയിലും
പ്രണയവിരഹങ്ങള്‍ ..!!
വെയില്‍ പെയ്യുന്നു
മരച്ചില്ലകളില്‍
എങ്ങുനിന്നോരു മുരളീരവം ..!!
ഇലയകന്ന മരച്ചില്ലകളില്‍
മന്ദം മന്ദം നടന്നടുക്കുന്നു.
ഹേമന്ത സായാഹ്നം .!!
താഴ്വാരമാകെ
പച്ചപരവതാനി വിരിച്ചു.
വസന്തം വിരുന്നുവന്നു ..!!
മൗനമുറങ്ങും
താഴവരങ്ങളില്‍
മഞ്ഞിന്‍ മറനീക്കി പുലരിപ്രഭ ..!!
പരിവൃത്തങ്ങള്‍
തീര്‍ക്കുന്ന ഓളങ്ങള്‍ .
സുഖ ദുഃഖം നിറഞ്ഞ ജീവിതത്തില്‍ ..!!
കാട്ടുചോലക്കരയില്‍
കിളികൊഞ്ചല്‍ കേട്ടു
കുളിര്‍ കാറ്റിനു ചന്ദന ഗന്ധം
മേഘ മേലാപ്പിന്‍ ചുവട്ടില്‍
ഉപ്പളത്തിന്‍ മേലേയൊരു
ഏകാന്ത യാത്ര ...!!
വസന്തം ചുവന്നു
ചില്ലകളിൽ
പുഞ്ചിരി പൂ..!!
പടികയറുന്നുണ്ട്
മഞ്ഞും വെയിലും
പ്രണയവിരഹങ്ങള്‍ ..!!
വെയില്‍ പെയ്യുന്നു
മരച്ചില്ലകളില്‍
എങ്ങുനിന്നോരു മുരളീരവം ..!!
ഇലയകന്ന മരച്ചില്ലകളില്‍
മന്ദം മന്ദം നടന്നടുക്കുന്നു.
ഹേമന്ത സായാഹ്നം .!!
താഴ്വാരമാകെ
പച്ചപരവതാനി വിരിച്ചു.
വസന്തം വിരുന്നുവന്നു ..!!
Comments