കുറും കവിതകള്‍ 491

കുറും കവിതകള്‍ 491

അഴലാറ്റി
മൗനമായിഒഴുകി
എന്നിലെ ഏകാന്തപ്പുഴ  ..!!

മഞ്ഞിന്‍ മറനീക്കി
ഉള്ളിലെ മൗനമുണര്‍ന്നു .
പള്ളി മണികള്‍ മുഴങ്ങി ..!!

ശിശിര മഞ്ഞു
വന്‍മതില്‍ താണ്ടി
വസന്തത്തെ കവരുന്നു  ..!!

സവിതാവിന്‍ വരവോടെ
നീങ്ങി അന്തകാരം.
പ്രത്യാശയുടെ പൊന്‍ പ്രഭ ..!!

ഇല പൊഴിഞ്ഞു
വസന്ത രാഗം
വിരുന്നുവന്നു ഹൃദന്തം


കാടിന്‍ ഉള്ളില്‍
ഗ്രീഷ്മത്തിന്‍ പുകമറ.
തേടുന്നു നിന്‍ ഓര്‍മ്മ വസന്തം ..!!

അരുവിയുടെ സംഗീതം
കുളിര്‍മ്മക്കൊപ്പം
കവിത ഉണര്‍ന്നു ..!!

നഷ്ടപ്രതാപത്തിന്റെ
അവശിഷ്ടങ്ങളിലും.
സൂര്യകിരണങ്ങളില്‍ തിളങ്ങി ..!!

ഹരിതമേ ..!!
മനസ്സിന്‍ ശാന്തതയെ ..
നീ എത്ര സുന്ദരി ..!!

നിന്റെ പൊട്ടിച്ചിരിയോ
കാട്ടാറിന്റെ ഒച്ചയോ
മെല്ലെ കാതോര്‍ത്തു ഞാനും ..!!

മൗനമുറങ്ങും
താഴ്വാരങ്ങളില്‍
പ്രണയമേ ..!! നിന്‍ സാമീപ്യം അറിയുന്നു .

നിര്‍വാണ വഴികളില്‍
വീണുടയുന്നു അഹന്ത .
ധ്യാനനിമഗ്നം ..!!

നിന്‍ നിറത്തില്‍
മുങ്ങി മയങ്ങുന്നു.
വസന്തമേ നീ പോവല്ലേ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “