കുറും കവിതകള്‍ 451

കുറും കവിതകള്‍ 451

കണ്മിഴിച്ചു
കാതോര്‍ത്ത്കാത്തിരുന്നു.
വണ്ടിനായി സൂര്യകാന്തി..!!

താമ്പൂല താലം
കൈയ്യിലേന്തി
അന്തി വാനം ..!!

അസ്തമയ സൂര്യൻ.
പുഴയിൽ പൊന്നുരുക്കിയ
പ്രഭയില്‍ തീരം തിളങ്ങി ..!!

അല്‍താരക്കു മുന്നില്‍
മെഴുകുതിരികള്‍ ഉരുകി ..
വചനഘോഷം ..!!

പച്ചിലചാര്‍ത്തില്‍
പരചിന്തനം മറന്നു .
ബുദ്ധ മൗനം ..!!

മണി നാവു മൗനം പൂണ്ടു
മുഴക്കങ്ങള്‍ കേള്‍ക്കുന്നു
മനസ്സിന്‍ അടി തട്ടിലെവിടെയോ ..!!

ജാലകപ്പടിയില്‍
കണ്മഷി ചാന്തു സിന്ദൂരം.
കാറ്റിനു നിന്‍ ഗന്ധം ..!!

അക്കരെ നിന്നും
വരുന്നുണ്ട്......
മോഹങ്ങള്‍ കടവത്തു .

ഈ വഴിയല്ലേ
അവളെ കാണുവാന്‍ പോയത്
ഏലം മണക്കുന്നു ....!!

നനഞ്ഞ ചുടുചുംബന
കമ്പനത്തിനായി
വര്‍ഷവും കാത്തു ശിഖരം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “