കുറും കവിതകള്‍ 495

കുറും കവിതകള്‍ 495

എന്തെ ഉറക്കമില്ലേ കണ്ണേ
ഞാനോ കിനാകണ്ട്‌ ഉണര്‍ന്നു
നിന്‍ മൊട്ടിട്ട പുഞ്ചിരി പകല്‍


നീന്തിയകലുന്നു
ജീവിത കാഴ്ച കണ്ടു
കുളിര്‍ കോരുന്നു  മനം

സുഖ ദുഖത്തിന്‍
വീശിപ്പിടിക്കലുകളാണ്
നിത്യ ജീവിതം..!!

നൊമ്പരത്തിന്‍
മൗനം പേറുന്നു .
ജീവിതമെന്ന തുരുത്തില്‍ ..!!

നിലാവില്‍ മണം
പൊഴിക്കുന്ന മുല്ലമൊട്ടുകള്‍
വിരഹ നൊമ്പരം ..!!

വിരഹനിലാവില്‍
കാത്തിരിപ്പിന്റെ
നോവുകള്‍ ഉറക്കംകെടുത്തി ..!!

കുറുകി കുറുകി
കൊത്തി പെറുക്കുന്നു.
പ്രണയ ദൂതുമായി ..!!

വസന്തമകന്നു
ശിശിരമില പൊഴിച്ചു.
 അവള്‍ മാത്രം വന്നില്ല ..!!

ഇണക്കപ്പിണക്കങ്ങള്‍
ഇഴയടുപ്പങ്ങളൊക്കെ
പ്രകൃതിയുടെ പ്രതിഭാസം ..!!

ഏറെ മധുരം
ജീവിത ഭാരങ്ങലുടെ കൈപ്പു
വലിച്ചു തളര്‍ന്ന വണ്ടിക്കാളകള്‍ ..!!

ഉദയാസ്തമയ സൂര്യന്റെ
നിര്‍വാണ യാത്രകള്‍
ബുദ്ധമൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “