കുറും കവിതകള്‍ 473

കുറും കവിതകള്‍ 473

ചങ്ങല കിലുക്കവും
തേങ്ങലും അസ്വസ്ഥമാക്കി
പാതിരാവിന്‍  നിശബ്ദതയില്‍

റാന്തല്‍ വിളക്കിന്‍ തിരിതാണു
മനസ്സിലെവിടെയോ
ആന്തലേറ്റുന്ന ചിന്തകള്‍

ചിലമ്പും വിളക്കും
മുഖമിനുക്കുന്നു
പാതിരാവിന്‍ കണ്മഷി കറുപ്പാല്‍

മലകയറുന്നുണ്ട്
തനവും മനവും
ആകാശനീലിമക്കു താഴെ ..!!

ഓര്‍മ്മയിലെവിടോ
കൈനീണ്ടു അറിയാതെ .
തുമ്പി പറന്നു പോയി ...!!

നടുമുറ്റത്തു
വീര്‍പ്പുമുട്ടി
തളക്കപ്പെട്ടൊരു ജന്മം ..

പൊൻ കിരണങ്ങൾ
കണ്ണഞ്ചിപ്പിച്ചു
പാലക്കാടന്‍ സന്ധ്യ ..!!

പരീക്ഷ എന്ന
കടമ്പക്കുമുന്നില്‍ .
ഒറ്റക്ക് പൊരുതുന്നു  ..!!

മേഘ പൂവോരുങ്ങുന്നു .
ആറാട്ട് ഉത്സവത്തിന്‍
തിടമ്പേറ്റിയ ഉത്സാഹം ..!!

ഞാനും നീയും
നമ്മളെ ബന്ധിക്കും
കണ്ണിയായ ജീവനും ..!!

ഇച്ഛകളുടെ
കൈപിടിക്കും
അച്ഛനെയാണ് ഇഷ്ടം ..!!

വസന്തത്തിന്‍
വഴിത്താരയില്‍
കൊഴിഞ്ഞ സ്വപ്നങ്ങള്‍ ..!!

നിഴലുകളെ
എത്തിപ്പിടിക്കാന്‍
ആയുന്ന തളിര്‍ വള്ളികള്‍ ..!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “