ഭ്രാന്ത ജല്‍പ്പനങ്ങള്‍

ഭ്രാന്ത ജല്‍പ്പനങ്ങള്‍


മൂകമുരുകുന്നു
ചിറകൊട്ടിപറക്കുന്നു
ഏകാന്തതയുടെ രാവുകള്‍

കാലം എറിഞ്ഞിട്ട
കൊലങ്ങലുടെ
കിതപ്പ്

യാമാങ്ങളൊക്കെ
കണ്ണിമക്കാതെ
കാത്തു സൂക്ഷിച്ച ചാരിത്രം

യമനിയമങ്ങളൊക്കെ
കാറ്റില്‍ പറത്തി
ദുസ്സാസന ജന്മങ്ങള്‍

ദ്രൌപദി ശൂര്‍പ്പണകളുടെയും
മഗ്ദലന മറിയത്തിന്‍
രോദനങ്ങളും കേള്‍ക്കാതെ പോകുന്നു

ഇവിടെ സദാചാരത്തിന്‍
ചാരം വാരി
ദേഹമാസകലം പൂശുന്ന
ഭ്രാന്തമാം ജല്‍പനങ്ങള്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “