കുറും കവിതകള്‍ 452

കുറും കവിതകള്‍ 452


ജീവിത കിലുക്കങ്ങള്‍
നടപ്പിന്‍ വേഗത
മോഹത്തിന്‍ കിതപ്പോടെ...!!

ഒഴുക്ക് നീറ്റില്‍
പരല്‍മീനുകള്‍ .
കുഞ്ഞിക്കണ്ണുകള്‍ തിളങ്ങി..!!

കളയൊരുക്കി പാട്ടുപാടി
കുപ്പിവളകള്‍ താളത്തിലാടി
തെങ്ങോലകള്‍ കാറ്റിലാടി ..!!

താളപിടിച്ചു പാടി
ഉറക്കിക്കിടത്തി .
നാടിന്‍ ഓര്‍മ്മയുണര്‍ത്തുന്നു ..!!

കൂകി വിളിച്ചു
കിതപ്പോടെ നിന്നു ..
നാട് അടുക്കുന്ന നെഞ്ചിടിപ്പ് ..!!

അറയും പുരയും
മനസ്സും നിറഞ്ഞു .
നാടാകെ ഉത്സവം .

ഏറുമാടത്തില്‍
കാത്തിരുന്ന നാളുകള്‍
ഓര്‍ക്കുന്നു ഇന്നും ...!!

കൊത്തിപ്പറന്നു
പാട്ടുപാടി.
പച്ചപ്പനങ്കിളികള്‍ ..!!

ചെമ്മാനം പൂത്ത
വയല്‍ വഴിയില്‍.
കുഞ്ഞാറ്റക്കിളികള്‍ .

നൂറും പാലും നേദിച്ചു
പന്തം കൊളുത്തി
കാവുയുണര്‍ന്നു ..

കാവുട്ടിന്‍ നിറ ദീപം
ചെണ്ട മേളം മുറുകി.
വിരുന്നു വന്ന കണ്ണുകള്‍ തിളങ്ങി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ