കരീല ഞരുങ്ങി


കരീല ഞരുങ്ങി

 പകലോന്‍ കടലാഴങ്ങളില്‍
 മറയാനൊരുങ്ങുന്നു.
ചാകരയുമായി തുഴഞ്ഞടുക്കുന്നു ..!!

ഒരു പേമാരിക്കറുതി
വരുത്തുവാന്‍
കുരണ്ടി പലക നല്‍കി

ഉള്ളിളോതുങ്ങാത്ത
കൊടുങ്കാറ്റിനെ
പിടിച്ചു കെട്ടാന്‍

വളര്‍ന്നു പെരുകുന്ന
ശീല്‍ക്കാരങ്ങളെ
അണക്കാന്‍

ദിശമാറ്റി വിടാന്‍
ആഴങ്ങളിലേക്ക് താഴ്ത്താന്‍
ഇല്ലൊരു മനക്കരുത്

ഏറെ ചോദ്യങ്ങള്‍
ചോദിച്ചു കൊണ്ടേയിരുന്നു
ഞാന്‍ ആരെന്നു നീയാരെന്നും

നാം കണ്ടതോകെ
വെറും തിരികെ
വരാത്തൊരു

മായാ മോഹന
സ്വപ്നം മാത്രം
നേടിയെന്നു കരുതിയതെന്തു

ഇനിയും നേടാനോരുങ്ങുന്നതു
എന്തെന്ന് ഒന്ന് ആലോചിക്കു
നിഴല്‍പോലെ പിന്‍ തുടരും

എവിടെനിന്നോ അടുത്തു വന്നു
കരീല ഞരുക്കി
ചുവടുവച്ചു കൊണ്ടകന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “