പ്രണയ വര്‍ഷം..!!

പ്രണയ വര്‍ഷം..!!

നഷ്ട ദിനങ്ങളുടെ
ഓര്‍മ്മകള്‍ മറവിയുടെ
അതിരുകള്‍ കടന്നു

നടന്നകലുന്ന
വസന്ത ശിശിരങ്ങളെ
നിന്നിലേക്ക്‌ ആവാഹിച്ചു

അരികില്‍ ഇരുത്തി
നെറുകമുതല്‍ പെരുവിരല്‍
വരേക്കും ചുംബന മഴ പെയ്യിക്കാം

നഗ്നമാം നിന്റെ മനസ്സില്‍
ബീജാവാപം നടത്തിയ
പ്രണയത്തെ നുള്ളിക്കളയാം

നഷ്ട ദിനങ്ങളുടെ ചിറകില്‍
ഒരു പൂമ്പാറ്റയായി പറക്കാം
കനല്‍ പൂക്കളില്‍ ഒടുങ്ങാം

അകലെ ഇരുളില്‍  നക്ഷത്ര
തിളക്കങ്ങളായി കൂട്ടിമുട്ടി
ഉല്‍ക്കയായി പതിക്കാം

ആ ചാരങ്ങളില്‍ നിന്നും
പച്ചിലപടര്‍പ്പായി
കരിഞ്ഞ ഇലയായി അടര്‍ന്നു

പുതുവര്‍ഷത്തോളം
നടന്നു നീങ്ങുന്ന  നിമിഷങ്ങളെ
തടയാനാവാതെ തളര്‍ന്നിരിക്കാം



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “