കുറും കവിതകള്‍ 463
കുറും കവിതകള്‍ 463
നോവിന്‍ പെരുവഴിയില്‍
മുള്ളിന്റെ ദോഷം.
ഇലകള്‍ എണ്ണുന്നു..!!
വന്നല്ലോ വസന്തം.
ചുള്ളി കൊമ്പിലിരുന്നു
ഒരുങ്ങുന്നു ചകോരം..!!
ഗ്രീഷ്മമെറ്റ്
കരിഞ്ഞ ചില്ലകള്‍ .
കിളി മൊഴികളില്ലാത്ത പ്രഭാതം ..!!
പ്രണയം കനക്കുന്ന
ഉള്‍വനങ്ങളില്‍
മലമുഴക്കികളിന്നു കാണാകാഴ്ച ..!!
മഞ്ഞിന്‍ പുതപ്പകറ്റി
വെള്ളി നൂലുമായി
സുപ്രഭാത രശ്മികള്‍
തേങ്ങി നിരങ്ങുന്ന
താങ്ങാനാവാത്ത
ജീവിത ഭാരം തെരുവില്‍
കാറ്റിലാടും കൂട്ടില്‍
ചുണ്ടുകളിലേക്ക് പകര്‍ന്നു
വിശപ്പകറ്റുന്ന നന്മയമ്മ
ഗോമാതാവിന്‍ പേരില്‍
അഗ്നി പുതപ്പാക്കി
സ്വയം ഒടുങ്ങുന്നു ശ്രീ ലങ്കന്‍ കാഴ്ച
കണ്ണുകള്‍ മനസ്സോളമെത്തി
ആരായുന്നു ആത്മാവിന്‍
ഉണര്‍വുകളെവിടെയെന്നു
''എന്ത് നേടി ഞാന്‍
എന്നുള്ളിലുള്ള
ഞാന്‍ അറിയുന്ന നീയോ ''
നീയും ഞാനും
രണ്ടല്ലോന്നാണെന്ന് .
മിന്നലും ഇടിയും മഴക്കൊപ്പം !!
ലാളിത്യമാം ഒരുഗാനം
കാതിൽ മുഴങ്ങി .
മുളംങ്കാടു കാറ്റിലാടി
രാവണയുദ്ധത്തില്‍
ചടഞ്ഞു വീണ ജടായു
ചടയമംഗലത്ത് ..!!
Comments