കുറും കവിതകള്‍ 469


കുറും കവിതകള്‍ 469

ചിരിച്ചു കുലുക്കി
പൂക്കള്‍ വിതറി.
വസന്തം പടിയിറങ്ങി..!!

നെറ്റിച്ചുട്ടി അണിഞ്ഞു മാനം
മലനിരകളില്‍ പൂക്കുന്നു
സുന്ദരി പുഷ്പങ്ങള്‍..!!

മഞ്ഞില്‍ കുളിച്ച
താഴ്വാര പൂക്കള്‍
മേലെ നരച്ച സൂര്യന്‍  ..!!

ചെമ്മാനത്തെ
ചുവന്ന പൂ
താഴ്വാരമാകെ രോമാഞ്ചം

മലരാഴി ഒരുക്കുന്നു
സന്ധ്യാ മേഘം
മൗനം പൂണ്ടെന്‍ അധരങ്ങള്‍

ചക്രവാള പൂ
കൊഴിയാറായി
കടലും മലയുമിരുളില്‍

തിരികെ വരാമെന്നു
പ്രതീക്ഷ നല്‍കി
നീളുന്നൊരു ഒറ്റയടി പാത..!!

വിശപ്പിന്‍ പാത കാട്ടുന്ന
അതിജീവനത്തിന്‍ വേഷങ്ങള്‍
പൊരുതുന്നു വഴിയോരങ്ങളില്‍ ..!!

ഓര്‍മ്മകള്‍ പെയ്യുന്ന
പള്ളിക്കുടത്തിന്‍ ദിനങ്ങള്‍ .
നനഞു മഷി പടര്‍ന്ന പുസ്തകങ്ങള്‍ ..!!

പടയൊഴിഞ്ഞ തിരുമുറ്റം
എല്ലാം നിശ്ചലമാക്കി
ഹര്‍ത്താലില്‍ ..!!

ആര്‍ക്കും വേണ്ടാതെ
മുനയുടഞ്ഞു കുറുകി
തറയില്‍ ഒരു കുറ്റിപെന്‍സില്‍

കളിചിരി നിറഞ്ഞ
പൊഴിഞ്ഞപോയ
പൂക്കാലമിനി വരുമോ ?!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “