കുറും കവിതകള്‍ 485
കുറും കവിതകള്‍ 485
ജീവിത മധുരം
തന്നകലുന്നു പകലോന്‍
രാവിന്‍ മടിയിലേക്ക് ചാച്ചുറ ക്കിയിട്ടു..!!
ഇത് പൂവല്ല
എന്റെ മനസ്സാണ്
നിലത്തിട്ടു ചവിട്ടല്ലേ ..!!
പാറമേല്‍ ഭവനം
പണിയാനാകുന്നവന്‍
കര്‍ത്താവിന്‍ പ്രിയന്‍
നിനക്കായി
എത്ര കാത്തിരുന്നു
അവസാനം നീ വന്നുവോ വസന്തമേ ..!!
ചേക്കേറാന്‍ ചില്ലകള്‍ തേടി
പറക്കും പറവയുടെ
ഭാഷ വിശപ്പ് മാത്രം ......!!
തലക്കല്‍ നാമജപവും
മങ്ങി കത്തുന്ന തിരിനാളവും
കലങ്ങിയ കണ്ണുകള്‍..!!
ചൂരവടിയുടെ കരുത്തല്ല
അധ്യാപക സമ്പത്ത്
ശിക്ഷ്യ ഗണങ്ങള്‍...!!
പത്താം തരം കഴിഞ്ഞു
ഫോട്ടോ പിടുത്തം ,
ഓര്‍മ്മകള്‍ക്കിന്നും പൗഡറിന്‍ ഗന്ധം ..!!
അമ്മ ചുട്ടുതന്ന ദോശ
ഇന്നും ഓര്‍മ്മയില്‍
കണ്ണുകള്‍ നിറഞ്ഞു ..!!
മുറ്റത്തു മൊട്ടിട്ട മോഹങ്ങള്‍.
മണം പരത്തി.
നിന്‍ ഓര്‍മ്മകള്‍ ..!!
പച്ചപ്പുല്‍ മേടകളില്‍
എന്‍ ഏകാന്തതയില്‍
മൗനത്തില്‍ പൂക്കും സുമം നീ..!!
ഇലപൊഴിയും
വസന്തം നിന്‍
ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു ..!!
അസ്തമയ ഉദയങ്ങളില്‍
സമുദ്രം നിത്യം
പ്രസവവും ഗര്‍ഭവും നടത്തുന്നു ..!!
മാറുന്ന കാലത്തിന്‍
താളങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ
ഇന്നും നീങ്ങുന്നു കാളവണ്ടി ..!!
Comments