കുറും കവിതകള്‍ 481

കുറും കവിതകള്‍ 481

വസന്തം ചുവന്നു
ചില്ലകളിൽ
പുഞ്ചിരി പൂ..!!

പടികയറുന്നുണ്ട്
മഞ്ഞും വെയിലും
പ്രണയവിരഹങ്ങള്‍ ..!!

വെയില്‍ പെയ്യുന്നു
മരച്ചില്ലകളില്‍
എങ്ങുനിന്നോരു  മുരളീരവം ..!!

ഇലയകന്ന മരച്ചില്ലകളില്‍
മന്ദം മന്ദം നടന്നടുക്കുന്നു.
ഹേമന്ത സായാഹ്നം .!!

താഴ്വാരമാകെ  
പച്ചപരവതാനി വിരിച്ചു.
വസന്തം വിരുന്നുവന്നു ..!!

ഇരുളിലാകാശത്തൊരു ചങ്ങാതി
അമ്മ കാട്ടിതന്ന പാല്‍ക്കിണ്ണം.
 പുഞ്ചിരിതൂകും പൂര്‍ണേന്ദു..!!

കടലുമായി മല്ലടിച്ച്
ചാകരയുടെ സ്വപ്നങ്ങള്‍
വില്‍ക്കുവാനൊരുങ്ങുന്നവര്‍..!!


തേഞ്ഞ ചെരുപ്പുകളുടെ
മെതിയെറ്റ കരീലകള്‍
കാലങ്ങളുടെ കഥപറയുന്നു ..!!

ഉപേക്ഷിച്ചുപോയതിലല്ല
ഓര്‍മ്മകള്‍ നല്‍കുന്ന
വസന്തകാലത്തിന്‍  സന്തോഷം..!!

ഓര്‍മ്മകള്‍ നല്‍കും
മഴദിനങ്ങളിനി
തിരികെ വരില്ലല്ലോ ...!!!

എത്രയോ കണ്ണുകള്‍ക്കു
യാത്ര മംഗളം നേര്‍ന്ന ..
നിലക്കാത്ത ഘടികാരം  ..!!

നീലാകാശത്തുനിന്നും
നിലാപൂവ് വിരിഞ്ഞു.
നിഴലനക്കങ്ങള്‍ ..!!

അവസാന ബസ്സില്‍
ചിന്തകള്‍ക്കു  ഉറക്കചടവ്.
കുളിര്‍ക്കാറ്റിന്‍ സ്വാന്തനം ..!!

മരമഴ കണ്ണുനീര്‍ വാര്‍ത്തു
കുടക്കീഴില്‍ ഓര്‍മ്മകളുടെ
നടപ്പിന്‍ വേഗത കുറഞ്ഞു ..!!

പ്രപഞ്ച വിസ്മയങ്ങളേറെ
കണ്ടു കണ്‍ചിമ്മുക .
ക്യാനഡയിലെയൊരു ശിശിര രാത്രി ..!!

പച്ചിപ്പാര്‍ന്ന ഓര്‍മ്മകള്‍
മെഴുക്കു പുരണ്ടു
കിടപ്പുണ്ട് ആഴങ്ങളില്‍ ..!!

ഓര്‍മ്മകളുണര്‍ത്തുന്നൊരു
അനുഭൂതി പകരുന്നു മനം .
അല്ലിയാമ്പല്‍ കടവത്തു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “